Sunday, January 23, 2022

പുഷ്പ 2 ന് 400 കോടി, വാഗ്ദാനം നിരസിച്ച് നിര്‍മാതാക്കള്‍

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ തിയേറ്ററുകളിൽ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ഫഹദ് ഫാസിൽ വില്ലനായെത്തിയ ചിത്രത്തിൽ രശ്മിക മന്ദാന, ജഗദീഷ് പ്രതാപ് ഭണ്ഡാരി, സുനിൽ, റാവു രമേഷ് തുടങ്ങി ഒരു വലിയ താരനിരയെത്തിയിരുന്നു. ഡിസംബർ 17ന് വിവിധഭാഷകളിൽ തിയേറ്ററുകളിലെത്തിയ ചിത്രം വൻ പ്രദർശന വിജയം നേടി. തുടർന്ന് ചിത്രത്തിന്റെ രണ്ടാംഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. പുഷ്പ രണ്ടാംഭാഗം മാർച്ച് മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് നായിക രശ്മിക മന്ദാന ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആദ്യഭാഗത്തിന് ലഭിച്ച സ്വീകരണം രണ്ടാംഭാഗത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി ഒരു വലിയ നിർമാണ കമ്പനി ചിത്രത്തിന്റെ നിർമാതാക്കളെ സമീപിച്ചിരുന്നു. ചിത്രം വിവിധ ഭാഷകളിൽ വിതരണം ചെയ്യുന്നതിന് 400 കോടിയാണ് വാഗ്ദാനം ചെയ്തത്. ഇന്ത്യയ്ക്കുള്ളിൽ മാത്രം വിതരണം ചെയ്യാനാണ് ഇത്രയും തുക നൽകാൻ തയ്യാറായത്. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇത് നിരസിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. റിലീസ് ചെയ്ത ആദ്യദിനം തന്നെ കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസർ എന്ന റെക്കോർഡ് പുഷ്പ നേടിയിരുന്നു. ഈ വർഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്പൈഡർമാന്റേയും റെക്കോർഡ് തകർത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുൻ പുഷ്പയിലെത്തിയത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കിയത്. Content Highlights:Pushpa 2, Allu Arjun, Fahadh Faasil, Resmika Mandana

from movies and music rss https://ift.tt/3fR4DK4
via IFTTT

No comments:

Post a Comment