Wednesday, January 12, 2022

25 കോടിയും കടന്ന് അജഗജാന്തരം; അടുത്ത സൂപ്പര്‍ ഹിറ്റ് അടിച്ച് പെപ്പെ

ക്രിസ്മസ് റിലീസായി എത്തിയ ചിത്രങ്ങളിൽ മെഗാഹിറ്റിലേക്ക് കുതിക്കുകയാണ് അജഗജാന്തരം. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് 25 കോടി കഴിഞ്ഞെന്നുള്ള വാർത്ത ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 750 ൽ അധികം ഷോകളാണ് മൂന്നാം വാരത്തിലും ചിത്രം കളിക്കുന്നത്. ആനയും ഉത്സവപറമ്പുമെല്ലാം പ്രധാന കഥാപാത്രങ്ങൾ ആയെത്തുന്ന ചിത്രം അതിന്റെ ആക്ഷൻ സീനുകൾ കൊണ്ടാണ് ചർച്ച ചെയ്യപ്പെടുന്നത്. മലയാള സിനിമാ ചരിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള മാർക്കറ്റിങ് ആണ് അജഗജാന്തരം നടത്തുന്നത്. ആദ്യ ദിവസം സിനിമയിൽ അഭിനയിച്ച നടക്കൽ ഉണ്ണികൃഷ്ണൻ എന്ന ആനയുടെ പുറത്ത് കയറിയാണ് സംവിധായകനും നടന്മാരും തിയേറ്ററിൽ എത്തിയത്. കൂടാതെ പഴയ രീതിയിൽ ഉള്ള നോട്ടീസ് വിതരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു പക്കാ ആക്ഷൻ എന്റർടൈനറായാണ് ചിത്രം എത്തിയത്. ഒള്ളുള്ളേരു എന്ന ഗാനത്തിന് തീയേറ്ററിലും സോഷ്യൽ മീഡിയയിലും മികച്ച വരവേൽപ്പാണ് ലഭിച്ചത്. Content Highlights:ajagajantharam collection report, antony varghese, tinu pappachan

from movies and music rss https://ift.tt/3GkbtmY
via IFTTT

No comments:

Post a Comment