ഒടിടി ഭീമൻമാരായ ആമസോണും നെറ്റ്ഫ്ളിക്സും അനുഷ്ക ശർമയുടെ ക്ലീൻസ്ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡുമായി 403 കോടിയുടെ കരാർ ഉണ്ടാക്കുന്നു. അടുത്ത പതിനെട്ട് മാസങ്ങളിൽ അനുഷ്ക നിർമിക്കുന്ന വെബ് സീരീസ്, സിനിമ എന്നിവ റിലീസ് ചെയ്യാനാണ് കരാറുണ്ടാക്കിയിരിക്കുന്നത്. അനുഷ്കയുടെ സഹോദരനും ക്ലീൻസ്ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനുമായ കർണേഷ് എസ് ശർമയാണ് ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചത്. എന്നാൽ വരുന്ന പ്രൊജക്ടുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല. കോവിഡ് പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയിൽ ജനപ്രീതി വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രമുഖ നിർമാണ കമ്പനികളുമായി സഹകരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഗുണം ചെയ്യും. 2013 ലാണ് അനുഷ്കയും കർണേഷും ക്ലീൻസ്ളേറ്റ് ഫിലിസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. അനുഷ്കയുടെ എൻ.എച്ച് 40 ആയിരുന്നു ആദ്യമായി നിർമിച്ച ചിത്രം. പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അനുഷ്ക നിർമാണ രംഗത്തിറങ്ങിയത്. പിന്നീട് ഫില്ലൗരി, പരി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. പാതാൾലോക് എന്ന വെബ് സീരീസിലൂടെയാണ് അനുഷ്ക ഒടിടി രംഗത്ത് ചുവടുറപ്പിക്കുന്നത്. 2020 ൽ ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നു പാതാൾലോക് പുറത്തിറങ്ങിയത്. പിന്നീട് നെറ്റ്ഫ്ളിക്സിന് വേണ്ടി ബുൾബുൾ എന്ന ചിത്രം നിർമിച്ചു. Content Highlights:AmazonPrime Video and Netflix Tie Up With Anushka Sharmas Clean Slate Filmz $54 Million dollar deal
from movies and music rss https://ift.tt/3g1lU3b
via IFTTT
No comments:
Post a Comment