Sunday, January 16, 2022

'മേപ്പടിയാനെ'തിരേ വിദ്വേഷ പ്രചരണം; മറുപടിയുമായി ഉണ്ണി മുകുന്ദന്‍

മേപ്പടിയാൻചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണത്തിന് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ തീർത്തും ഒരു കുടുംബ ചിത്രമാണെന്നും ഒരു സാധാരണക്കാരന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുടെ നേർകാഴ്ചയാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. സിനിമയ്ക്കെതിരെ വരുന്ന വിദ്വേഷ പ്രചരണങ്ങളിൽ വിശ്വസിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിലൂടെ ചിത്രത്തിനെതിരെ വന്ന വാർത്തയുടെ സ്ക്രീൻ റെക്കോർഡുകൾ പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്. ഞാൻ ഇവിടെ വ്യക്തമാക്കുകയാണ് . മേപ്പടിയാൻ തികച്ചും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യൻ അയാളുടെ ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്നാൽ ഇതുപോലുള്ള തിരുത്തലുകളും വിദ്വേഷ പ്രചരണങ്ങളും തികച്ചും അനാവശ്യമാണ്. ഈ സിനിമ എന്താണ് പറയുന്നതെന്നറിയാൻ നിങ്ങളത് കാണുക- ഉണ്ണി മുകുന്ദൻ കുറിച്ചു. മേപ്പടിയാന്റെ വിക്കി പീഡിയ പേജ് എന്ന വ്യാജേനെയാണ് പ്രചരണങ്ങൾ. മതസ്പർധയുണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ചിത്രത്തെക്കുറിച്ച് അതിൽ കുറിച്ചിരിക്കുന്നത്. ഇതിനെതിരേയാണ് ഉണ്ണി മുകുന്ദൻ ശക്തമായി രംഗത്ത് വന്നത്. View this post on Instagram A post shared by Unni Mukundan (@iamunnimukundan) നവാഗതനായ വിഷ്ണു മോഹനാണ് മേപ്പടിയാന്റെ സംവിധായകൻ. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഞ്ചു കുരിയൻ ആണ് നായികയാകുന്നത്. ഉണ്ണി മുകുന്ദന്റെ ആദ്യ നിർമാണ സംരഭമാണ് ഈ ചിത്രം. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയവർ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. Content Highlights:Unni Mukundan on Fake campaign against Meppadiyan Movie

from movies and music rss https://ift.tt/3IfTpet
via IFTTT

No comments:

Post a Comment