Sunday, January 23, 2022

'എന്റെ ഭാഗ്യം, സ്‌നേഹം'; സഹോദരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മീര ജാസ്മിന്‍

സഹോദരന് പിറന്നാൾ ആശംസകൾ അറിയിച്ച് നടി മീര ജാസ്മിൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു. താങ്കളുടെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിയ്ക്കും വേണ്ടി ഞാൻ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. സ്നേഹം, ജോയ് മോൻ കുട്ടാ- മീര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഈ അടുത്താണ് മീര ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയത്. ജോയ് മോനൊപ്പമുള്ള പഴയകാല ചിത്രവും മീര ഇതോടൊപ്പം പങ്കുവച്ചു. വർഷങ്ങൾക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലാണ് മീരയിപ്പോൾ വേഷമിടുന്നത്. ജയറാമാണ് ചിത്രത്തിലെ നായകൻ. View this post on Instagram A post shared by Meera Jasmine (@meerajasmine) Content Highlights:Meera Jasmine wishes Happy Birthday to her Brother Joe mon Instagram Meera jasmine Family

from movies and music rss https://ift.tt/3GYPt1j
via IFTTT

No comments:

Post a Comment