Saturday, January 22, 2022

'റെഡിമെയ്ഡ്' കുഞ്ഞുങ്ങളോട് എന്തെങ്കിലും വികാരമുണ്ടാകുമോ; പ്രിയങ്കയ്‌ക്കെതിരേ ഒളിയമ്പുമായി തസ്ലീമ

നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക് ജോനാസും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പ്രിയങ്ക തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുടുംബത്തിന് പ്രത്യേക പരിഗണന നൽകുന്നതിനായി ഈ സമയത്തെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇപ്പോൾ പ്രിയങ്കയ്ക്കെതിരേ ഒളിയമ്പുമായി രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരി തസ്ലീമ നസ്റിൻ.തസ്മീമയുടെ പരാമർശങ്ങൾ വലിയ വിവാദമായി മാറിയിരിക്കുകയാണ്. വാടക ഗർഭധാരണമെന്നത് സ്വാർത്ഥതയാണെന്നും എന്തു കൊണ്ടാണ് ദത്തെടുക്കലിന് ഇത്തരക്കാർ തയ്യാറാവാത്തതെന്നും തസ്ലീമ നസ്റിൻ ചോദിക്കുന്നു. റെഡിമെയ്ഡ്കുട്ടികളോട് അമ്മമാർക്ക് എന്ത് വികാരമാണ് ഉണ്ടാകുകയെന്നും തസ്ലീമ കുറിച്ചു. പാവപ്പെട്ട സ്ത്രീകൾ ഉള്ളത് കൊണ്ടാണ് വാടക ഗർഭ ധാരണം സാധ്യാകുന്നത്. പണക്കാർ തങ്ങളുടെ ആവശ്യങ്ങൾക്കായി എപ്പോഴും സമൂഹത്തിൽ ദാരിദ്ര്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിൽ എന്ത് കൊണ്ട് അനാഥനായ ഒരു കുഞ്ഞിനെ ദത്തെടുക്കുന്നില്ല. കുഞ്ഞുങ്ങൾ തങ്ങളുടേത് തന്നെയാവണമെന്നത് ഒരു സ്വാർത്ഥതയാണ്-തസ്ലീമ നസ്രിൻ ട്വീറ്റ് ചെയ്തു. Surrogacy is possible because there are poor women. Rich people always want the existence of poverty in the society for their own interests. If you badly need to raise a child, adopt a homeless one. Children must inherit your traits---it is just a selfish narcissistic ego. — taslima nasreen (@taslimanasreen) January 22, 2022 How do those mothers feel when they get their readymade babies through surrogacy? Do they have the same feelings for the babies like the mothers who give birth to the babies? — taslima nasreen (@taslimanasreen) January 22, 2022 ധനികരായ സ്ത്രീകൾ വാടകഗർഭപാത്രം നൽകാൻ തയ്യാറാകുന്നത് വരെ ഞാൻ ഈ ആശയത്തെ സ്വീകരിക്കുകയില്ല. പുരുഷൻമാർ ബുർഖ ധരിക്കാൻ തയ്യാറാകുന്നത് വരെ ഞാൻ ബുർഖയെ സ്വീകരിക്കുകയില്ല. സ്ത്രീകളായ ഉപഭോക്താക്കളെ പുരുഷ ലൈംഗികത്തൊഴിലാളികൾ കാത്ത് നിൽക്കാതെ ലൈംഗികത്തൊഴിലിനെയും ഞാൻ അംഗീകരിക്കുകയില്ല. വാടകഗർഭപാത്രം, ബുർഖ, ലൈംഗികത്തൊഴിൽ ഇവയെല്ലാം പാവപ്പെട്ട സ്ത്രീകളെ ചൂഷണത്തിനിരയാക്കുകയാണ്- തസ്ലീമ കുറിച്ചു. I wont accept surrogacy until rich women become surrogate mom.I wont accept burqa until men wear it out of love.I wont accept prostitution until male prostitutions r built & men wait for female customers.Otherwise surrogacy,burqa,prostitution r just exploitation of women& poor — taslima nasreen (@taslimanasreen) January 22, 2022 തസ്ലീമയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് പ്രതികരിച്ചത്. ഒരു പ്രായപരിധിയ്ക്ക് ശേഷം ഗർഭധാരണം സുരക്ഷിതമല്ലാതെ വരുമ്പോൾ വാടകഗർഭപാത്രത്തെ ആശ്രയിക്കുന്നതിൽ എന്താണ് തെറ്റെന്നും അത് വ്യക്തിപരമായ തീരുമാനമാണെന്നും വിമർശകർ പറയുന്നു. Content Highlights:Priyanka Chopra Nick Jonas baby, Author Taslima Nasreen's take on surrogacy

from movies and music rss https://ift.tt/3AqUb5m
via IFTTT

No comments:

Post a Comment