കൊച്ചി: ടൊവിനോ തോമസിനേയും അന്ന ബെന്നിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ആഷിഖ് സംവിധാനം ചെയ്തനാരദൻ സിനിമയുടെ റിലീസ് മാറ്റി. കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമിക്രോൺ വേരിയന്റിന്റെ വ്യാപനവുമാണ് റിലീസ് മാറ്റാൻ കാരണം.നേരത്തെ ചിത്രം ജനുവരി 27-ന് തിയേറ്ററുകളിൽ വേൾഡ് വൈഡ് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ കോവിഡ് ഭീഷണി ഉയർന്നതോടെ റിലിസ് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടും റിലീസ് മാറ്റിയിരുന്നു. 2021 ലെ തന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദൻ എന്ന് സംവിധായകൻ ആഷിഖ് അബു നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്. മിന്നൽമുരളിക്ക് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം, മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, സാറാസിന് ശേഷം വരുന്ന അന്ന ബെന്നിന്റെ ചിത്രം എന്നീ നിലകളിലെല്ലാം നാരദൻ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഉണ്ണി. ആർ. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ദീപൻ ശിവരാമൻ, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ജാഫർ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖർ മേനോനും ഒർജിനൽ സൗണ്ട് ട്രാക്ക് നേഹയും യാക്സൺ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആർട്ട് ഗോകുൽ ദാസ്. വസ്ത്രലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവിയർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആബിദ് അബു -വസിം ഹൈദർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, വിതരണം ഒ.പി.എം സിനിമാസ്, പി.ആർ.ഒ ആതിര ദിൽജിത്ത്. വാർത്തകളിലെ ധാർമികതയാണോ അതോ മാധ്യമ സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരമാണോ എന്തായിരിക്കും ഈ സിനിമ എന്നാണ് പലരുടേയും സംശയം.ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകരെ ഓർമിപ്പിക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. ഒരു പൊളിറ്റിക്കൽ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദൻ എന്നാണ് ട്രെയ്ലർ തരുന്ന സൂചന. Content Highlights:Naradhan Movie release postponed due to covid omicron threat Tovino Thomas Aashiq Abu
from movies and music rss https://ift.tt/3tsKWAc
via IFTTT
No comments:
Post a Comment