Tuesday, January 18, 2022

മെലഡിയുമായി വീണ്ടും ഷഹബാസ് അമന്‍, കള്ളന്‍ ഡിസൂസയിലെ ആദ്യഗാനമെത്തി

സൗബിൻ ഷാഹിർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കള്ളൻ ഡിസൂസയിലെ ആദ്യഗാനമെത്തി. തനിച്ചാകുമീ എന്ന ഗാനം ലിറിക്കൽ വീഡിയോ ആയാണ് പുറത്തിറക്കിയിരിക്കുന്നത്. ഷഹബാസ് അമൻ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് കർമയാണ്. ബി.കെ. ഹരിനാരായണന്റേതാണ് വരികൾ. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയരാഘവൻ, ശ്രീജിത്ത് രവി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ. നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സജീർ ബാബയാണ്. അരുൺ ചാലിൽ ഛായാഗ്രഹണവും റിസ്സൽ ജൈനി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ലിയോ ടോമാണ് ചിത്രത്തിലെ മറ്റൊരു സംഗീതസംവിധായകൻ. പശ്ചാത്തലസംഗീതം കൈലാസ് മേനോൻ. റംഷി അഹമ്മദ്, സാന്ദ്രാ തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. Content Highlights:Thanichakumee Lyric Video, Kallan DSouza, Soubin Shahir

from movies and music rss https://ift.tt/3qBrwr4
via IFTTT

No comments:

Post a Comment