Thursday, January 20, 2022

ബ്രസീലിയന്‍ സാംബ സംഗീത ഇതിഹാസം എല്‍സ സോറസ് അന്തരിച്ചു

റിയോ ഡി ജനീറ: സാംബ സംഗീതത്തിലെ ഇതിഹാസം എന്നറിയപ്പെടുന്ന ബ്രസീലിയൻ ഗായിക എൻസ സോറസ് (91) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് റിയോ ഡി ജനീറയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടുകൾ നീണ്ട സംഗീത ജീവിതത്തിൽ മുപ്പതോളം ആൽബങ്ങൾ സോറസ് പുറത്തിറക്കി. ബ്രസീലിയൻ സാംബയുടെ റാണി എന്നാണ് ആരാധകർ സോറസിനെ വിശേഷിപ്പിച്ചിരുന്നത്. വർണവിവേചനത്തിനെതിരേയുള്ള പോരാട്ടം കൂടിയായിരുന്നു സോറസിന്റെ സംഗീതം. "വർണവിവേചനം ഒരു രോഗമാണ്. അത് തുടരും. അതിനെയുള്ള പോരാട്ടവും"- തന്റെ 90-ാമത്തെ പിറന്നാൾ ദിനത്തിൽ ഒരു അഭിമുഖത്തിൽ സോറസ് പറഞ്ഞു. എൽസ സോറസ് | Photo: AP റിയോ ഡി ജെനീറയിലെ ഒരു ദരിദ്ര കുടുംബത്തിൽ1930-ലാണ് സോറസ് ജനിച്ചത്. ഗോമസ് സോറസ് ഒരു ഫാക്ടറി ജീവനക്കാരനും ഗിത്താർ കലാകാരനുമായിരുന്നു. മാതാവ് റോസ മരിയ അലക്കുകാരിയായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ പിതാവിന്റെ നിർബന്ധപ്രകാരം വിവാഹിതയായി. ലൂർഡ് അന്റോണിയോ സോറസായിരുന്നു ഭർത്താവ്. സോറസിന്റെ വിവാഹ ജീവിതം കഷ്ടതകൾ നിറഞ്ഞതായിരുന്നു. കടുത്ത പീഡനമാണ് സോറസിന്ഭർത്താവിൽ നിന്ന് അനുഭവിക്കേണ്ടി വന്നത്. പതിമൂന്നാമത്തെ വയസ്സിൽ ആദ്യ കുഞ്ഞിന് ജന്മം നൽകി. സംഗീതത്തിൽ താൽപര്യമുണ്ടായിരുന്ന സോറസ് കുഞ്ഞിനെ നോക്കാനായി റേഡിയോ ടൂപ്പി സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തു. മാസം തികയാതെ പ്രസവിച്ചതിനാൽ ആദ്യ കുഞ്ഞ് വൈകാതെ മരിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയെങ്കിലും ആ കുഞ്ഞും വൈകാതെ മരിച്ചു. സോറസിന്റെ 21-ാമത്തെ വയസ്സിൽ ഭർത്താവ് ക്ഷയം ബാധിച്ച് മരിച്ചു. അപ്പോഴേക്കുംഅഞ്ച് കുഞ്ഞുങ്ങളുടെ അമ്മയായി മാറിയിരുന്നു സോറസ്. കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ മോഷ്ടിക്കേണ്ട അവസ്ഥ പോലും തനിക്കുണ്ടായിട്ടുണ്ടെന്ന് സോറസ് പറഞ്ഞിട്ടുണ്ട്. ഒടുവിൽ ഉപജീവനത്തിനായി സംഗീതത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. തിയേറ്ററുകളിലും നിശാക്ലബുകളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ച സോറസ് പതിയെ പ്രശസ്തിയിലേക്കുയർന്നു. 1960-ലാണ് ആദ്യ ആൽബം റെക്കോഡ് ചെയ്യുന്നത്. വളരെ വൈകാതെ അന്താരാഷ്ട്ര തലത്തിൽ സോറസിന്റെ ശബ്ദം ശ്രദ്ധ നേടുകയും ഒട്ടേറെ അംഗീകാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ബ്രസിലീനെ പ്രതിനിധീകരിച്ച് ലോകകപ്പ്, ഒളിമ്പിക്സ് തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ സോറസ് സംഗീത പരിപാടികൾ അവതരിപ്പിച്ചു. മുപ്പത്തിരണ്ടാമത്തെ വയസ്സിൽ സോറസ് ബ്രസിലീയൻ ഫുട്ബോൾ താരം ഗരിഞ്ചയെ വിവാഹം ചെയ്തു. ഗരിഞ്ചയുടെ ആദ്യവിവാഹം തകർന്നതിന് പിന്നിൽ സോറസ് ആണെന്ന് അക്കാലത്ത് പരക്കേ ആക്ഷേപമുണ്ടായി. തുടർന്ന് സോറസിനെതിരേ തെരുവുകളിൽ ജനക്കൂട്ടം ആക്രോശിക്കുകയും തട്ടിക്കയറുകയും ചെയ്തു. ഗരിഞ്ചയുടെ സുഹൃത്തുക്കളിൽ പലരും സോറസിനെ ദുർമന്ത്രവാദിനിയെന്ന് മുദ്ര കുത്തുകയും ചെയ്തു. ഗരിഞ്ചയുമായുള്ള ബന്ധത്തിൽ സോറസിന് ഒരു ആൺകുഞ്ഞു പിറന്നുവെങ്കിലും ഒൻപതാം വയസ്സിൽ ആ കുട്ടി മരണപ്പെട്ടു. ഇടയ്ക്കിടെയുള്ള പരിക്കുകളും മാനസിക സംഘർഷവും ഗരിഞ്ചയെ മദ്യപാനിയാക്കി. ഇത് സോറസുമായുള്ള ദാമ്പത്യത്തെ പ്രതികൂലമായി ബാധിച്ചു. പതിനേഴ് വർഷത്തിന് ശേഷം ഇവർ വേർപിരിഞ്ഞു. എൽസ സോറസ് ഗരിഞ്ചയ്ക്കൊപ്പം| Photo: AP സോറസിന് പകരം വയ്ക്കാൻ മറ്റൊരു പ്രതിഭയില്ലെന്നും സംഗീതത്തിലൂടെ അവർ മരണത്തിനപ്പുറവും ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുമെന്നും ബ്രസീലിയൻ ഫുട്ബോൾ താരം പെലെ പറഞ്ഞു. Content Highlights:Elza Soares, Samba Music Legend Brazilian passed away, Elza Soares albums,Elza Soaressongs, Legacy

from movies and music rss https://ift.tt/3qMKKKr
via IFTTT

No comments:

Post a Comment