Wednesday, January 12, 2022

'ചന്ദ്രകലാധരൻ തൻ മകനേ..'.; അയ്യപ്പ ഭക്തിഗാനവുമായി ജോജു ജോര്‍ജ്

ജോജു ജോർജ് നായകനായെത്തുന്ന അദൃശ്യം എന്ന ചിത്രത്തിലെ അയ്യപ്പഭക്തി ​ഗാനം പുറത്ത്. ചന്ദ്രകലാധരൻ തൻ മകനേ എന്നാരംഭിക്കുന്ന ഗാനത്തിൻറെ വരികൾ ബി കെ ഹരിനാരായണൻറേതാണ്. സംഗീതം രഞ്ജിൻ രാജ്. ജോജു തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മലയാളം തമിഴ് എന്നീ ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിൽ ജോജുവിനെ കൂടാതെ, നരേൻ, ഷറഫുദ്ദീൻ എന്നിവർ മലയാളത്തിൽ പ്രധാനവേഷത്തിൽ എത്തുമ്പോൾ പരിയേറും പെരുമാൾ ഫെയിം കതിർ, നരേയ്ൻ, നട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ പ്രധാനവേഷത്തിൽ എത്തുന്നത്. നവാഗതനായ സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിർമ്മിക്കുന്നത്. കയൽ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്ഡൗൺ കാലഘട്ടത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ആണ് ഈ ചിത്രം പൂർത്തിയാക്കിയതെന്ന് സംവിധായകൻ പറഞ്ഞു. ഒരു ദ്വിഭാഷ ചിത്രം ഒരുക്കേണ്ടിയിട്ട് ഒരുക്കിയ ചിത്രമല്ല ഇതെന്നും രണ്ട് ഭാഷയിലും പറയാൻ പറ്റിയ കഥയായതുകൊണ്ടാണ് ഒരേസമയം തന്നെ രണ്ട് ഭാഷകളിലും വ്യത്യസ്ത താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ച് ചിത്രം എടുത്തതെന്നും സംവിധായകൻ സാക് ഹാരിസ് പറഞ്ഞു. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആർ.ഒ ആതിര ദിൽജിത്ത്. Content Highlights : Joju George Ayyapa devotional song Adrishyam movie Ranjin Raj

from movies and music rss https://ift.tt/3Gowm0z
via IFTTT

No comments:

Post a Comment