Friday, January 14, 2022

പൊങ്കല്‍ ആഘോഷിച്ച് സൂര്യയും ജ്യോതികയും

തമിഴ്നാടിന്റെ ഉത്സവമായ തൈ പൊങ്കൽ ആഘോഷിച്ച് സൂര്യയും ജ്യോതികയും. ജ്യോതികയാണ് ചിത്രങ്ങൾ സാമൂഹിമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പൊങ്കൽ, സംക്രമം, ലോഹി ആശംസകൾ എന്നാണ് ജ്യോതിക പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. അതിനാൽ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്. View this post on Instagram A post shared by Jyotika (@jyotika) Content Highlights:Jyothika Suriya celebrate Pongal, Instagram post

from movies and music rss https://ift.tt/33hstMs
via IFTTT

No comments:

Post a Comment