മുസ്ലിം വിഭാഗം, ഭർത്താവ് കൂടെയില്ല, സിനിമയിൽ ജോലി ചെയ്യുന്നു എന്നീ കാരണങ്ങളാൽ കൊച്ചിയിൽ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്ന്സംവിധായിക രതീന. ഫേയ്സ്ബുക്കിലൂടെയാണ് രതീന തന്റെ അനുഭവം പങ്കുവെച്ചത്. മമ്മൂട്ടിയും പാർവതിയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് രതീന. മുസ്ലിമാണെന്ന കാരണത്താൽ ഫ്ലാറ്റ് വാടകക്ക് ലഭിക്കാത്ത അനുഭവം മുൻപുമുണ്ടായിട്ടുള്ളതിനാൽ പുതുമ തോന്നിയില്ലെന്നും സിനിമയിൽ ജോലി ചെയ്യുന്നതും ഭർത്താവ് കൂടെയില്ലാത്തതും ഏഴ് വയസ്സുള്ള ഒരു കുട്ടിയുള്ളതുമാണ് ഇപ്പോൾ കാരണമായി ചൂണ്ടിക്കാട്ടുന്നതെന്നും രതീന പറയുന്നു. രതീനയുടെ കുറിപ്പ് റത്തീന ന്ന് പറയുമ്പോ?? പറയുമ്പോ? മുസ്ലിം അല്ലല്ലോ ല്ലേ?? യെസ് ആണ്... ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം! കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും! പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ് ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി സിനിമായോ, നോ നെവർ അപ്പോപിന്നെ മേൽ പറഞ്ഞ എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! .. ബാ.. പോവാം .... Content Highlights:Ratheena Puzhu Movie Director she was denied rented Flat for Being a Muslim, working in Cinema
from movies and music rss https://ift.tt/3Kv3VAb
via IFTTT
No comments:
Post a Comment