തന്റെ എല്ലാമെല്ലാമായിരുന്ന അമ്മയ്ക്ക് പ്രണാമമർപ്പിച്ച് ഗായകൻ എം.ജി. ശ്രീകുമാർ. അമ്മ കമലാക്ഷിയമ്മയുടെ ഓർമദിനത്തിലാണ് സാമൂഹികമാധ്യമത്തിലൂടെ എം.ജി. ശ്രീകുമാർ പ്രണാമമർപ്പിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ആ അമ്മയുടെ ഉദരത്തിൽ ജനിച്ചതാണ് തന്റെ മഹാപുണ്യവും ഭാഗ്യവുമെന്ന് അദ്ദേഹം പറയുന്നു. "എനിക്ക് നൽകിയ ലാളനവും മാറോടു ചേർത്തുവെച്ചു നൽകിയ ഉമ്മകളും ഇന്നും മായാത്ത ഓർമകളാണ്"- ഫെയ്സ്ബുക്ക് പോസ്റ്റിൽ ശ്രീകുമാർ കുറിച്ചു. അമ്മയെ കുറിച്ചുള്ള നിരവധി സ്മരണകൾ ശ്രീകുമാർ പല പരിപാടികളിലും അഭിമുഖങ്ങളിലും പങ്കുവെക്കാറുണ്ട്. Content Highlights: MG Sreekumar remembers his mother on death anniversary
from movies and music rss https://ift.tt/3HGYpbI
via IFTTT
No comments:
Post a Comment