Monday, January 24, 2022

ഇവള്‍ കാത്ത, കായംകുളം കൊച്ചുണ്ണിയുടെ കാമുകി; പരിചയപ്പെടുത്തി വിനയന്‍

പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി സംവിധായകൻ വിനയൻ. മാധുരി ബ്രഗാൻസ അവതരിപ്പിക്കുന്ന കാത്തയുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കര വീരൻ കായംകുളം കൊച്ചുണ്ണിയുടെ കാമുകി ആയിരുന്നു കാത്ത എന്ന് വിനയൻ കുറിക്കുന്നു. വിനയന്റെ കുറിപ്പ് മാധുരി ബ്രഗാൻസ അഭിനയിക്കുന്ന കാത്ത എന്ന കഥാപാത്രത്തെ ആണ് പത്തൊൻപതാം നൂറ്റാണ്ട്ൽ ഇരുപത്തി മുന്നാമത്തെ ക്യാരക്ടർ പോസ്റ്ററായി -പരിചയപ്പെടുത്തുന്നത്.. ആ കാലഘട്ടത്തിൽ തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കര വീരൻ കായംകുളം കൊച്ചുണ്ണിയുടെ കാമുകി ആയിരുന്നു കാത്ത.. ഒന്നിലധികം കാമുകിമാരുണ്ടായിരുന്ന കൊച്ചുണ്ണി ഒടുവിൽ പിടിക്കപ്പെടുന്നത് അതിലൊരുത്തി ഒറ്റു കൊടുത്തതുകൊണ്ടാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു.. പക്ഷേ പത്തൊൻപതാം നൂറ്റാണ്ട്ലെ കാത്ത സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു.. കായംകുളം കൊച്ചുണ്ണി കൈക്കലാക്കുന്ന മോഷണമുതലിനപ്പുറം കാത്തക്ക് വേറെ ചില ഉദ്ദേശങ്ങളും ഉണ്ടായിരുന്നു... സിജു വിൽസൺ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകനും പോരാളിയും ആയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദാണ് കായംകുളം കൊച്ചുണ്ണിയായി അഭിനയിക്കുന്നത്.. ഇവരെ കൂടാതെ അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, സുധീർ കരമന തുടങ്ങി ഒട്ടനവധി പ്രശസ്ത താരങ്ങളും അണിനിരക്കുന്നു... ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രം ഏപ്രിൽ മാസം തീയറ്ററുകളിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്.. അതിനു മുൻപായി ഏതാണ്ട് അൻപതോളം ക്യാരക്ടർ പോസ്റ്ററുകൾ പ്രേക്ഷകരെ പരിചയപ്പെടാനായി എത്തും. Content Highlights:Pathonpatham Noottandu movie, Vinayan introduces Katha, Madhuri Braganza

from movies and music rss https://ift.tt/3fWJiz8
via IFTTT

No comments:

Post a Comment