കേരളത്തെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ സംഭവവികാസങ്ങളുണ്ടായ സാഹചര്യത്തിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാ പ്രവർത്തർ. വിഷയത്തിൽ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി നേരത്തെ രംഗത്ത് വന്നിരുന്നു. കുറ്റം ചെയ്തത് താൻ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് തനിക്ക് വേണ്ടി സംസാരിക്കാൻ മുന്നോട്ട് വന്നുവെന്നും കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദി പ്രകടിപ്പിച്ച് നടി പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. നടിയുടെ ഈ കുറിപ്പ് പങ്കുവച്ചാണ് സഹതാരങ്ങളും മറ്റ് സിനിമാ പ്രവർത്തകരും തങ്ങളുടെ ഐക്യദാർഡ്യം പ്രഖ്യാപിച്ചത്. പൃഥ്വിരാജ്, ഐശ്വര്യലക്ഷ്മി, ടൊവിനോ തോമസ്, പാർവതി, സുപ്രിയ മേനോൻ, സംയുക്ത മേനോൻ, പൂർണിമ ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, ആര്യ, ഇന്ദ്രജിത്ത്, മിയ, തുടങ്ങിയവർ നടിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. നടി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇപ്രകാരമാണ് ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതിപുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന്കൊണ്ടിരിക്കും. കൂടെ നിൽക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. Content Highlights : Actress Attack case, Film actors in support of Victim, survivor, Avalkkoppam
from movies and music rss https://ift.tt/3zHdreB
via IFTTT
No comments:
Post a Comment