കന്യാസ്ത്രീയെ ബലാത്സംഘം ചെയ്തുവെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടതിൽ പ്രതികരണവുമായി നടിമാരായ പാർവതി തിരുവോത്തും റിമ കല്ലിങ്കലും. ഫ്രാങ്കോ മുളയ്ക്കലിനെതിരേ ആരോപണവുമായി രംഗത്ത് വന്ന കന്യാസ്ത്രീകളുടെ ചിത്രം പങ്കുവച്ചായിരുന്നു പാർവതിയും റിമയും പ്രതികരിച്ചത്. അവൾക്കൊപ്പമെന്ന് റിമ കുറിച്ചു. വിധി തികച്ചും ക്രൂരമായിപ്പോയെന്ന് പാർവതി കുറിച്ചു. ഞങ്ങൾ പിൻമാറുകയില്ല, എന്തു തന്നെ ഞങ്ങളെ തോൽപ്പിച്ചാലും ഞങ്ങൾ പിൻമാറുകയില്ല. ഹൃദയം തകരുന്നു- പാർവതി കൂട്ടിച്ചേർത്തു. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസിൽ വിധി വന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതൽ 2016 വരെയുടെ കാലയളവിൽ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിൽവെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു. Content Highlights:Bishop Franco Mulakkal sexual abuse case verdict, Rima Kallingal, Parvathy Reacts lend support to nuns
from movies and music rss https://ift.tt/3A1Qtiv
via IFTTT
No comments:
Post a Comment