Wednesday, January 12, 2022

ദുര്‍ഗ്ഗ വിശ്വനാഥ് പാടിയ എളളുള്ളേരി ഗാനത്തിന്റെ പുതിയ വേര്‍ഷന്‍ ശ്രദ്ധനേടുന്നു

ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച് എളളുള്ളേരി എന്നാരംഭിക്കുന്ന നാടൻപാട്ടിന്റെ പുതിയ വേർഷൻ. ഗായിക ദുർഗ്ഗ വിശ്വനാഥ് ആലപിച്ച ഗാനം യൂട്യൂബിൽ റിലീസായി ദിവസങ്ങൾക്കുള്ളിൽ തന്നെ ഒന്നര ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. ദുർഗ്ഗ വിശ്വനാഥിന്റെ മനോഹരമായ ആലാപനവും വന്യതയുടെ സൗന്ദര്യം പകർത്തിയെടുക്കുന്ന മട്ടിലുള്ള നൃത്തരംഗങ്ങളും ദൃശ്യാവിഷ്കാരവും ഗാനത്തെ ഏറെ ശ്രദ്ധേയമാക്കുന്നു. സംഗീതസംവിധായകനായ റാം സുരേന്ദറാണ് ഗാനത്തിന്റെ റീമിക്സിങ്ങും പ്രോഗ്രാമിങ്ങും ചെയ്തിരിക്കുന്നത്. എം.സി. സജിതൻ നിർമിച്ച വീഡിയോഗാനം ഗിരീഷ് വലപ്പാടാണ് സംവിധാനം ചെയ്തിരിക്കുന്നത്. അമൃത നായർക്കൊപ്പം മറ്റ് നർത്തകരും നൃത്തരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. കിരൺ പുത്തൂർ ക്യാമറയും മെൻഡോസ് ആന്റണി എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: മനോജ് ഓർഗനൈസർ, ഡിസൈൻ: സാനു ആസ്ട്ര, ആർട്ട്: സിനീഷ് പള്ളത്ത്, മേക്കപ്പ്: സൗമ്യ ഘോഷ്, കോസ്റ്റിയൂം: ജിത്തു പ്രവീൺ തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ. സ്റ്റേജ് ഷോകളിലൂടെയും ഹാസ്യവേദികളിലൂടെയും സുപരിചിതനായ ബിനു അടിമാലി ആലപിച്ച എളളുള്ളേരി ഗാനത്തിന്റെ ഓഡിയോ പകർപ്പ് നേരത്തെ എം.സി. ഓഡിയോസ് റിലീസ് ചെയ്തിരുന്നു. ഗാനത്തിന്റെ ഓർക്കസ്ട്രേഷനും മിക്സിങ്ങും റാം സുരേന്ദർ തന്നെയാണ് നിർവഹിച്ചത്. ആ ഗാനവും യൂട്യൂബിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. Content Highlights: Ellulleri Super hit Nadanpattu

from movies and music rss https://ift.tt/3rexXPW
via IFTTT

No comments:

Post a Comment