Saturday, January 15, 2022

ഇനി സൂപ്പർ ശരണ്യയുടെ ദിനങ്ങൾ...

വർഷം, 2019, ജൂലായ് 26, അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ജാതിക്കപ്പാട്ടും ജെയ്സണും കീർത്തിയെന്നും പേരുള്ള രണ്ടു പ്ലസ്ടു കുട്ടികളുടെ പ്രണയകഥയുമായി അന്നൊരു സിനിമ കേരളത്തിലെ തിയേറ്ററുകളിലെത്തി, 'തണ്ണീർമത്തൻ ദിനങ്ങൾ'. ഒരുപിടി പുതുമുഖ താരങ്ങൾ, ഗിരീഷ് എ.ഡി. എന്ന പുതുമുഖ സംവിധായകൻ, കൂടിപ്പോയാൽ ഒരാഴ്ച അതിലധികം തിയേറ്ററുകാരുപോലും പ്രതീക്ഷിച്ചില്ല. എന്നാൽ, ആദ്യ ഷോ കഴിഞ്ഞപ്പോൾതന്നെ ചിത്രം ടോപ്ഗിയറിലേക്ക് മാറി, തുടർച്ചയായ ഹൗസ് ഫുൾ ഷോകൾ, സ്പെഷ്യൽ ഷോകൾ, സ്ക്രീനുകളുടെ എണ്ണം ഒരാഴ്ച കഴിഞ്ഞപ്പോൾ ഇരട്ടിയാക്കി, 'ഇത് എജ്ജാതി ഹിറ്റാ, ഇതാണ് ഹിറ്റ്, ഒന്നാന്തരം ബമ്പർ ഹിറ്റ്,' പ്രേക്ഷകരും തിയേറ്ററുകാരും ഒരേസ്വരത്തിൽ പറഞ്ഞു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സർപ്രൈസ് ഹിറ്റിനുശേഷം രണ്ടുവർഷങ്ങൾക്കിപ്പുറം ഗിരീഷ് എ.ഡി. എന്ന സംവിധായകൻ രണ്ടാംസിനിമയായ 'സൂപ്പർ ശരണ്യ'യുമായി തിയേറ്ററുകൾ വീണ്ടും നിറയ്ക്കുകയാണ്. കീർത്തിയായി തണ്ണീർമത്തനിൽ കസറിയ അനശ്വര രാജനാണ് സൂപ്പർ ശരണ്യയായി ഇത്തവണയും സ്ക്രീനിൽ നിറയുന്നത്. അരങ്ങിലും അണിയറയിലും ടീം തണ്ണീർമത്തൻ റീയൂണിയൻ ചെയ്യുമ്പോൾ യുവനായകൻ അർജുൻ അശോകൻ അടക്കമുള്ള ഒരുപിടി താരങ്ങളും കൂട്ടിനുണ്ട്. കാമ്പസ് പശ്ചാത്തലത്തിൽ കഥ പറഞ്ഞ് മികച്ച അഭിപ്രായം നേടി മുന്നേറുന്ന 'സൂപ്പർ ശരണ്യ'യുടെ വിശേഷങ്ങൾ സംവിധായകൻ ഗിരീഷ് എ.ഡി. പങ്കുവെക്കുന്നു. ശരണ്യയുടെ കാമ്പസ് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയുടെ ഷൂട്ട് പൂർത്തിയായ സമയത്താണ് സൂപ്പർശരണ്യയുടെ ആദ്യ ചിന്തയുണ്ടാവുന്നത്. എന്നാൽ, രണ്ടാമത്തെ സിനിമയായി മറ്റൊരു സിനിമയായിരുന്നു ഞാൻ ചെയ്യാനിരുന്നത്. പക്ഷേ, സൂപ്പർ ശരണ്യയുടെ കഥ പെട്ടെന്നുതന്നെ വികസിച്ചപ്പോൾ ആ ചിത്രം മാറ്റിവെച്ച് സൂപ്പർ ശരണ്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കാമ്പസ് പശ്ചാത്തലത്തിൽ രസകരമായൊരു കഥപറയുന്ന സിനിമയാണിത്. തണ്ണീർ മത്തൻ ദിനങ്ങളിൽ പ്ലസ്ടു കാമ്പസാണ് കഥാപശ്ചാത്തലമായതെങ്കിൽ സൂപ്പർ ശരണ്യയിലേക്ക് എത്തുമ്പോൾ കോളേജ് കാമ്പസാണ് പശ്ചാത്തലമാകുന്നത്. എന്നാൽ, പൂർണമായി ഒരു കാമ്പസ് ചിത്രവുമല്ല. മറിച്ച് പേര് സൂചിപ്പിക്കുന്നതുപോലെ ശരണ്യ എന്നൊരു പെൺകുട്ടിയെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ്. പാലക്കാട്ടുകാരിയായ ശരണ്യ തൃശ്ശൂരിൽ എൻജിനിയറിങ് കോളേജിൽ പഠിക്കാനെത്തുന്നതും തുടർന്നവൾക്കുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയും രസകരമായി കഥ അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. സോഷ്യൽ ആങ്സൈറ്റിയും ഉത്കണ്ഠ പ്രശ്നങ്ങളും ഏറെ അനുഭവിക്കുന്ന ഒരാളാണ് ഞാൻ. ഇത്തരക്കാർക്ക് ശുഭാപ്തിവിശ്വാസം തീരെ കുറവായിരിക്കും. എന്നിലെ ഈ പ്രശ്നങ്ങൾ ഒരുപെൺകുട്ടിയിൽ ഉണ്ടായാലോ എന്ന ചിന്തയിലാണ് ശരണ്യ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത്. അനശ്വര രാജനാണ് കേന്ദ്രകഥാപാത്രമായ ശരണ്യ ആകുന്നത്. മറ്റൊരു പ്രധാനകഥാപാത്രമായ ദീപുവിനെ അവതരിപ്പിക്കുന്നത് അർജുൻ അശോകനാണ്. മമിത ബൈജു, ദേവിക ഗോപാൽ, റോസ്ന ജോഷി, നസ്ലിൻ, വിനീത് വിശ്വൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടീം തണ്ണീർമത്തൻ ആദ്യ ചിത്രം നമ്മൾ പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നു. ആ വിജയം നൽകിയ ആത്മവിശ്വാസത്തിൽത്തന്നെയാണ് രണ്ടാമത്തെ സിനിമ ഒരുക്കിയതും. പ്രേക്ഷകർ ഞങ്ങളിൽ അർപ്പിക്കുന്ന പ്രതീക്ഷ ഒരു വെല്ലുവിളിയായൊന്നും തോന്നിയിട്ടില്ല. തണ്ണീർമത്തൻ ദിനങ്ങൾ ചെയ്യുമ്പോൾ ആദ്യ സിനിമയായതിന്റെ കുറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു. എന്നാൽ, സൂപ്പർ ശരണ്യ എത്തിയപ്പോൾ ഓരോ ഘട്ടവും കുറച്ചുകൂടി എളുപ്പമായി തോന്നി. കുറച്ച് വലിയ ബജറ്റിലുള്ള, കുറച്ചധികം ദിവസം ഷൂട്ട് ചെയ്ത സിനിമയാണിത്. പക്ഷേ, അതിന്റെ ടെൻഷനൊന്നും നേരിടാതെതന്നെ പൂർത്തിയാക്കാനായി. ആദ്യ സിനിമയിൽനിന്ന് കുറച്ചുകൂടി ഞാൻ മെച്ചപ്പെട്ടെന്ന് തോന്നുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇടയ്ക്ക് ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നതൊഴിച്ചാൽ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ജാതിക്കാത്തോട്ടമടക്കമുള്ള ഹിറ്റ് ഗാനങ്ങൾ തണ്ണീർ മത്തനിൽ സമ്മാനിച്ച ജസ്റ്റിൻ വർഗീസ് തന്നെയാണ് ഇതിലും സംഗീതം ചെയ്തിരിക്കുന്നത്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും ആകാശ് വർഗീസ് എഡിറ്റിങ്ങും ചെയ്തിരിക്കുന്നു. അനശ്വര എന്ന ബെസ്റ്റ് ഓപ്ഷൻ സൂപ്പർ ശരണ്യ എഴുതിത്തുടങ്ങിയപ്പോൾത്തന്നെ അനശ്വര തന്നെയായിരുന്നു മനസ്സിൽ. കാരണം അവളുടെ പ്രായത്തിലുള്ള കഥാപാത്രമാണ് ശരണ്യ. അനശ്വര നല്ലൊരു നടിയാണെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. പിന്നെ അനശ്വരയുടെ കൂടെ വളരെ കംഫേർട്ടബിളായി എനിക്ക് വർക്ക് ചെയ്യാനും സാധിക്കുന്നുണ്ട്. പിന്നെ മറ്റൊരു ഓപ്ഷനെക്കുറിച്ച് ആലോചിച്ചില്ല. അതുപോലെ ദീപു എന്ന കഥാപാത്രത്തിനും ആദ്യമേ അർജുനെ തന്നെയാണ് കണ്ടത്. ഞാൻ അർജുനോട് ഈ കഥ പറയുന്ന സമയത്ത് അവൻ നായകനായുള്ള സിനിമകൾ വന്നുതുടങ്ങിയിട്ടില്ല. സഹനടന്റെ വേഷങ്ങളായിരുന്നു അർജുൻ ചെയ്തിരുന്നത്. അങ്ങനെയൊരാളെ ആയിരുന്നു നമുക്കും ആവശ്യം. കാരണം ടൈറ്റിൽ പറയുന്നതുപോലെ ശരണ്യയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം, അത് കഴിഞ്ഞുള്ള കഥാപാത്രമാണ് ദീപു. അതുകൊണ്ട് ചിലപ്പോൾ പ്രധാന നായകനടന്മാർ ചെയ്യാൻ മടി കാണിക്കും. എന്നാൽ, പടം തിയേറ്ററിലെത്തിയപ്പോഴേക്കും ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്ത് അർജുൻ തന്റെ കരിയർ ഗ്രാഫ് ഉയർത്തിക്കഴിഞ്ഞു. അതുപോലെ നസ്ലിനും തണ്ണീർമത്തന് ശേഷം കുരുതിയും ഹോമും കേശു ഈ വീടിന്റെ നാഥനുമടക്കമുള്ള നല്ല സിനിമകളിലൂടെ ഏറെ മുന്നോട്ടുപോയി. അവർക്കെല്ലാം കരിയറിലുണ്ടായ വളർച്ച സൂപ്പർ ശരണ്യയ്ക്ക് ഗുണകരമായി മാറി. Content Highlights:Super Sharanya, Girish A.D Interview, Anaswara Rajan, Arjun Ashokan, Mamita Baiju

from movies and music rss https://ift.tt/3frrTyf
via IFTTT

No comments:

Post a Comment