Saturday, January 15, 2022

തിരിച്ചറിയുന്നു, മേരി കോമിന് അനുയോജ്യ ഞാനായിരുന്നില്ല- പ്രിയങ്ക ചോപ്ര

ബോക്സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആസ്പദമാക്കി ഒമുങ് കുമാർ 2014 ൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു മേരി കോം. ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് മേരി കോമിനെ അവതരിപ്പിച്ചത്. മണിപ്പൂരുകാരിയായ മേരി കോമായി പ്രിയങ്കയെത്തിയത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വടക്കു കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ഏതെങ്കിലും അഭിനേത്രിയെ പരിഗണിക്കാമായിരുന്നുവെന്നാണ് വിമർശകൻ പറഞ്ഞത്. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് പ്രിയങ്കയിപ്പോൾ. വാനിറ്റി ഫെയറിന നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു അഭിനേത്രി എന്ന നിലയിൽ താൻ അത്യാഗ്രഹിയായിരുന്നുവെന്നും അതുകൊണ്ടാണ് മേരി കോം ചെയ്തതെന്നും പ്രിയങ്ക പറയുന്നു. മേരി കോം ചെയ്യുന്നതിൽ എനിക്ക് ആശങ്കകളുണ്ടായിരുന്നു. രാജ്യത്തൊട്ടാകെയുള്ള ജനങ്ങൾക്ക് പ്രചോദനമായ ജീവിച്ചിരിക്കുന്ന പ്രതിഭയാണ് മേരി കോം. ഇന്ത്യയിലെ വടക്ക്-കിഴക്കൻ സംസ്ഥാനത്തു നിന്നാണ് മേരി കോം വരുന്നത്. അവിടെ നിന്നുള്ള ഒരു അഭിനേത്രി തന്നെയായിരുന്നു ചിത്രത്തിന് അനുയോജ്യ. എന്നാൽ ഒരു നടിയെന്ന നിലയിൽ ഞാൻ അത്യാഗ്രഹിയായിരുന്നു. എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണ് മേരി കോം. സംവിധായകൻ എന്നോട് ചെയ്യണമെന്ന് പറഞ്ഞപ്പോൾ എനിക്കത് വിട്ടുകളയാൻ തോന്നിയില്ല. ഞാനായിരുന്നില്ല ചിത്രത്തിന് അനുയോജ്യയെന്ന് ഇപ്പോൾ ബോധ്യമുണ്ട്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി പ്രിയങ്ക കടുത്ത പരിശീലനത്തിലൂടെയാണ് കടന്നുപോയത്. അതെക്കുറിച്ചും പ്രിയങ്ക കൂട്ടിച്ചേർത്തു. അഞ്ച് മാസങ്ങളോളം നീണ്ട പരിശീലനമായിരുന്നു. മേരിയുടെ വീട്ടിൽ പോയി കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു. മേരിയുടെ മക്കളെയും ഭർത്താവിനെയും കണ്ടു സംസാരിച്ചു. ഒരു കായികതാരത്തിന്റെ രൂപഭാവം കൈവരിക്കുക എന്നത് അത്ര എളുപ്പമല്ല. മേരി കോം എനിക്ക് വലിയ ഒരുപാഠമായിരുന്നു. Content Highlights:Priyanka Chopra on Mary Kom, Actor says someone from the northeast should have Boxing Champion,Mary Kom Film controversy

from movies and music rss https://ift.tt/3fp706T
via IFTTT

No comments:

Post a Comment