Wednesday, January 19, 2022

സൂര്യയുടെ സിനിമാചിത്രീകരണത്തിനുള്ള ഡമ്മി തോക്കുകൾ പിടിച്ചെടുത്തു

ചെന്നൈ: സൂര്യ അഭിനയിക്കുന്ന 'എതർക്കും തുനിന്തവൻ' സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ഡമ്മി തോക്കുകൾ പോലീസ് പിടിച്ചെടുത്തു. സഹസംവിധായകൻ തോക്കുകൾ കാരക്കുടിയിലേക്ക് കൊണ്ടുപോയപ്പോഴാണ് പോലീസ് പിടിച്ചെടുത്തത്. ഇതിനെതിരേ സൗത്ത് ഇന്ത്യൻ മൂവി ഡമ്മി ഇഫക്ട്സ് അസോസിയേഷൻ (സിംഡിയ) മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ചിത്രീകരണത്തിനായി ഡമ്മി ആയുധങ്ങൾ കൊണ്ടുപോകാൻ പ്രത്യേക മാർഗനിർദേശവും ലൈസൻസും അനുവദിക്കാൻ പോലീസിന് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഡമ്മി തോക്കുകൾ പിടിച്ചെടുത്തതിന് പിന്നാലെ, ചെന്നൈയിലെ ഗോഡൗണിൽ പരിശോധന നടത്തി 150-ഓളം ഡമ്മി ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു. ഡമ്മി തോക്കുകൾ കൊണ്ടുപോകുന്നവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും നൽകണമെന്നാവശ്യപ്പെട്ട് 2014 ൽ പോലീസിന് നിവേദനം നൽകിയെങ്കിലും നടപടിയെടുത്തിട്ടില്ലെന്ന് അസോസിയേഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. Content Highlights:Police have seized dummy guns used in the shooting of Surya starrerEtharkkum Thunindhavan

from movies and music rss https://ift.tt/3AqBgYN
via IFTTT

No comments:

Post a Comment