Wednesday, January 19, 2022

പ്രത്യക്ഷത്തില്‍ ഇത് വിവാഹമോചനമല്ല, ചെറിയ പ്രശ്‌നങ്ങളാണ്- ധനുഷിന്റെ പിതാവ്

നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും കഴിഞ്ഞ ദിവസമാണ് വേർപിരിയുന്നുവെന്നവാർത്ത പുറത്ത് വന്നത്. ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിവരം പങ്കുവച്ചത്. ദമ്പതിമാർ എന്ന നിലയിൽ ഐശ്വര്യയും താനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചുവെന്നുമാണ് ധനുഷ് വ്യക്തമാക്കിയത്. എന്നാൽ ഇവർ വിവാഹമോചിതരാകുമെന്ന് പറയുന്നത് വാസ്തവമല്ലെന്ന് പറയുകയാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജ. ഡൈയിലി തന്തി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കസ്തൂരി രാജയുടെ പരാമർശം. അവർ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണ്. അത് ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്നങ്ങളാണ്. പ്രത്യക്ഷത്തിൽ വിവാഹമോചനമല്ല. ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല, ഹൈദരാബാദിലാണ്. ഇരുവരെയും ഞാൻ ഫോണിൽ വിളിച്ചിരുന്നു- കസ്തൂരി രാജ പറഞ്ഞു. 2004 നവംബർ 18-നായിരുന്നു ഐശ്വര്യയുടെയും ധനുഷിന്റെയും വിവാഹം. രണ്ട് ആൺകുട്ടികളാണ് ഇരുവർക്കുമുള്ളത്. Content Highlights:Kasthuri Raja on Dhanush- Aiswarya Rajinikanth Divorce, Not Divorce But Family Quarrel

from movies and music rss https://ift.tt/3qIc900
via IFTTT

No comments:

Post a Comment