Tuesday, January 18, 2022

ജയ് ഭീം അലയൊലികൾ അവസാനിക്കുന്നില്ല, ഓസ്കാർ യൂട്യൂബ് ചാനലിൽ സ്പെഷൽ വീഡിയോ

തമിഴ് സിനിമയിൽ കഴിഞ്ഞവർഷം ഇറങ്ങി പ്രേക്ഷകരുടേയും നിരൂപകരുടേയുംപ്രശംസ പിടിച്ചുപറ്റിയ ജയ് ഭീം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. ഓസ്കാറിന്റെ ഔദ്യോ​ഗിക യൂ ട്യൂബ് ചാനൽ ചിത്രത്തേക്കുറിച്ചുള്ള പ്രത്യേകവീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. സിനിമയിലെ പ്രധാനപ്പെട്ട രം​ഗങ്ങളും സിനിമയുടെ പ്രമേയത്തേക്കുറിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ ത.സെ.ജ്ഞാനവേൽ സംസാരിക്കുന്നതും ചേർത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഡോക്യുമെന്ററി സ്വഭാവത്തിലുള്ള വീഡിയോക്ക് 12 മിനിറ്റാണ് ദൈർഘ്യം. കഴിഞ്ഞവർഷം ആമസോണിൽ പ്രൈമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. 1993-95 കാലഘട്ടത്തിൽ തമിഴ്നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം നിർമിച്ചത്. ഇരുളവിഭാഗക്കാർ നേരിട്ട പോലീസ് ക്രൂരതയ്ക്കെതിരേനിയമപോരാട്ടം നടത്തിയ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതകഥ കൂടിയായിരുന്നു ചിത്രം പറഞ്ഞത്. ചന്ദ്രുവായി സൂര്യ എത്തിയ ചിത്രത്തിൽ മണികണ്ഠൻ, ലിജോ മോൾ എന്നിവരും മികച്ച പ്രകടനംകൊണ്ട് കയ്യടി നേടി. കഴിഞ്ഞ നവംബറിൽ 2022 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിലെ ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലേക്കും ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. Content Highlights:Jai bhim movie special video, oscar official youtube channel

from movies and music rss https://ift.tt/3nwP0M8
via IFTTT

No comments:

Post a Comment