Saturday, January 8, 2022

'അവള്‍ ധൈര്യമുള്ളവളാണ്'; നാരദനിലെ ലുക്ക് പങ്കുവെച്ച് അന്ന ബെന്‍

ടൊവിനോയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനിലെ പുതിയ പോസ്റ്റർ പുറത്ത്. നായികയായ അന്നാ ബെൻ അവതരിപ്പിക്കുന്ന ഷാക്കിറ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തേക്കുറിച്ച് കൂടുതൽ പറയണമെന്നുണ്ടെങ്കിലും അല്പം പേടിയുണ്ട്. അതുകൊണ്ട് കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അന്ന ബെൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. അവൾ തീക്ഷ്ണ സ്വഭാവത്തോടുകൂടിയവളും ധൈര്യമുള്ളമുള്ളവളുമാണെന്നുമാത്രം ഇപ്പോൾ പറയാം. ഇത്തരമൊരു കഥാപാത്രം ചെയ്യുന്നതിൽ അതിയായ ആവേശമുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. View this post on Instagram A post shared by Anna Ben 🌸 (@benanna_love) ഷറഫുദ്ദീൻ, ജാഫർ ഇടുക്കി, റാഫി, ബാലചന്ദ്രൻ ചുള്ളിക്കാട്, ജോയ് മാത്യു, നവാസ് വള്ളിക്കുന്ന്, ജയരാജ് വാര്യർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഉണ്ണി ആർ. ആണ് നാരദന് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ജാഫർ സാദിഖ് ഛായാഗ്രഹണവും ഡി.ജെ. ശേഖർ, യാക്സൻ, നേഹ എന്നിവർ സംഗീതസംവിധാനവും നിർവഹിക്കുന്നു. സന്തോഷ് കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. Content Highlights:Naaradhan malayalam movie, tovino thomas, anna ben, ashique abu

from movies and music rss https://ift.tt/3r0D5qY
via IFTTT

No comments:

Post a Comment