Tuesday, January 25, 2022

ബംഗാളി സംഗീതജ്ഞ സന്ധ്യ മുഖര്‍ജി പത്മ പുരസ്‌കാരം നിരസിച്ചു

ന്യൂഡൽഹി: പ്രശസ്ത ബംഗാളി ഗായിക സന്ധ്യ മുഖർജി പത്മ പുരസ്കാരം നിരസിച്ചു. പത്മശ്രീ പുരസ്കാരം നൽകുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഉച്ചയോടെ ഗായികയെ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു. എന്നാൽ പുരസ്കാരം നിരസിച്ചുവെന്ന് സന്ധ്യ മുഖർജിയുടെ മകൾ സൗമി സെൻഗുപ്ത അറിയിച്ചു. ബംഗാളി സംഗീതരംഗത്ത് പതിറ്റാണ്ടുകളായി നിറസാന്നിധ്യമായി നിൽക്കുന്ന അമ്മയ്ക്ക് 90 വയസ്സായി. ഇപ്പോൾ പുരസ്കാരം നൽകുന്നത് അനാദരവാണെന്ന് സൗമി സെൻഗുപ്ത പറഞ്ഞു. ഇതിനെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തരുത്. എന്റെ അമ്മ രാഷ്ട്രീയത്തിന് അതീതയാണ്. അമ്മയ്ക്ക് അനാദരവാണെന്ന് തോന്നിയതുകൊണ്ടാണ് പുരസ്കാരം നിരസിച്ചത്- സൗമി സെൻഗുപ്ത കൂട്ടിച്ചേർത്തു. 1931ൽ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ജനിച്ചു സന്ധ്യ മുഖർജി 17-ആം വയസിൽ ഹിന്ദി ഗായികയായി അരങ്ങേറി. ഹിന്ദിയിലും ബാംഗാളിയിലുമായി ഒട്ടേറെ സിനിമകളിൽ പാടിയിട്ടുണ്ട്. 1971 ൽ ജയ് ജയന്തി, നിഷി പദ്മ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. ബംഗാളിലെ ഉയർന്ന ബഹുമതിയായ ബംഗാ-വിഭൂഷൺ നൽകി ആദരിക്കപ്പെട്ടിട്ടുണ്ട്. Content Highlights:Veteran playback singer Sandhya Mukherjee rejects Padma Shri Padma award

from movies and music rss https://ift.tt/32CLnx6
via IFTTT

No comments:

Post a Comment