താൻ ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്നും പേര് മാറ്റുകയാണെന്നുമുള്ള സംവിധായകൻ അലി അക്ബറിന്റെ പ്രഖ്യാപനം വാർത്തയായിരുന്നു. ഇപ്പോഴിതാ മതം മാറിയതിനൊപ്പം പുതിയ പേരും സ്വീകരിച്ചിരിക്കുകയാണ് സംവിധായകൻ. രാമസിംഹൻ എന്നാണ് സംവിധായകന്റെ പുതിയ പേര്. ഹിന്ദു സേവാ കേന്ദ്രം നേതാവ് പ്രതീഷ് വിശ്വനാഥ് ആണ് ചടങ്ങിൻറെ ചിത്രമടക്കം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 2021 ഡിസംബറിലാണ് മതം മാറുകയാണെന്നും ഇനി മുതൽ താനും കുടുംബവും ഭാരതീയ സംസ്കാരത്തിലായിരിക്കും ജീവിക്കുകയെന്നും അലി അക്ബർ പറഞ്ഞത്. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതൽ വലിച്ചെറിയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബർ തന്റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ മരണ വാർത്തക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടതിൽ പ്രതിഷേധിച്ചാണ് മതം മാറുന്നതെന്നും അലി അക്ബർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ പ്രതികരിച്ച തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിന് മുപ്പത് ദിവസത്തെ വിലക്ക് ലഭിച്ചതായും ഫെയ്സ്ബുക്കിന്റെ തലപ്പത്ത് ജിഹാദികൾ കൂടു കൂട്ടിയിരിക്കുകയാണെന്നും അലി അക്ബർ ആരോപിച്ചിരുന്നു ജലത്തിൽ മുഴുവൻ വിഷം കലർന്ന് ശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലായപ്പോഴാണ് മതം മാറാനുള്ള തീരുമാനമെടുത്തതെന്ന് സംവിധായകൻ അലി അക്ബർ. ഇനി ഇതിൽ നിന്നിട്ട് കാര്യമില്ലെന്ന് ബോധ്യമായി. എന്തെങ്കിലും സാമൂഹിക പരിഷ്കാരം ഇതിൽ വരുത്താൻ കഴിയുമെന്ന ബോധ്യവും എനിക്കില്ല. ഈ സാഹചര്യത്തിലാണ് താനും ഭാര്യയും മതം മാറുന്നതെന്നും അലി അക്ബർ മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കിയിരുന്നു. തീർത്തും വ്യക്തിപരമായിട്ടാണ് തീരുമാനമെടുത്തത്. ഇതിന്റെ പിന്നിൽ യാതൊരു രാഷ്ട്രീയവുമില്ല. മുസ്ലീമായി നിന്നാൽ യാതൊരു ആനുകൂല്യവും ബി.ജെ.പിയിൽ നിന്ന് കിട്ടില്ലെന്നും അതുകൊണ്ടാണ് താൻ മതം മാറുന്നത് എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. ഇതൊന്നും ശരിയല്ല. അങ്ങനെയെങ്കിൽ ഞാൻ ലീഗിലേക്കല്ലേ പോവേണ്ടിയിരുന്നതെന്നും ഹിന്ദുവിലേക്ക് മാതം മാറുകയല്ലല്ലോ വേണ്ടതെന്നും അലി അക്ബർ ചോദിച്ചു. ഞാനിപ്പോൾ ഏതെങ്കിലും രാഷ്ട്രീയത്തിന്റേയോ മറ്റോ ഭാഗമല്ല. ശിഷ്ടകാലം ഇങ്ങനെയൊക്കെയങ്ങ് പോവണം. ആരോപണവുമായി വരുന്നവർ അങ്ങനെ പറഞ്ഞ് തീർക്കട്ടെയന്നും അലി അക്ബർ ചൂണ്ടിക്കാട്ടി. Content Highlights : Ali Akbar converted to Hinduism recieved new name Ramasimhan
from movies and music rss https://ift.tt/3qpoPbX
via IFTTT
No comments:
Post a Comment