തമിഴിലെ ജനപ്രിയ വെബ്സീരീസ് ആയ എരുമസാണി ടീം സിനിമയിലേക്കും. എരുമസാണിയിലൂടെ ശ്രദ്ധേയനായ വിജയ് കുമാർ രാജേന്ദ്രൻ രചിച്ച് സംവിധാനം ചെയ്യുന്ന ഡി ബ്ലോക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അരുൾനിധിയാണ് ചിത്രത്തിൽ നായകനാവുന്നത്. സംവിധായകരായ നെൽസൺ ദിലീപ് കുമാർ, ലോകേഷ് കനകരാജ്, വെങ്കട് പ്രഭു, എന്നിവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. ക്യാംപസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ത്രില്ലർ ചിത്രമാണ് ഡി ബ്ലോക്ക്. കാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കോളേജിന്റെ ലേഡീസ് ഹോസ്റ്റലിന്റെ ഡി ബ്ലോക്കിലുണ്ടാകുന്ന ഭയാനക സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. അവന്തിക, കരു പളനിയപ്പൻ, ചരൺദീപ്, തലൈവാസൽ വിജയ്, രമേഷ് ഖന്ന, ഉമ റിയാസ്ഖാൻ, ആദിത്യ കതിർ എന്നിവരാണ് മറ്റുപ്രധാന താരങ്ങൾ. നിർമാതാവായ അരവിന്ദ് സിങ് ആണ് ഛായാഗ്രഹണവും. റോൺ ഏതൻ യോഹാൻ സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. ചിത്രം ഉടൻ റിലീസ് ചെയ്യും. Content Highlights:D Block Official Trailer, Arulnithi, Avantika, Eruma Saani
from movies and music rss https://ift.tt/3nAyESL
via IFTTT
No comments:
Post a Comment