Monday, January 10, 2022

ദുൽഖർ ചിത്രം 'സല്യൂട്ട്' റിലീസ് മാറ്റിവച്ചു

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ റിലീസ് മാറ്റിവച്ചു. വർധിച്ച് വരുന്ന കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുന്നതെന്നും എത്രയും പെട്ടെന്ന് ചിത്രം റിലീസിനെത്തിക്കാൻ ശ്രമിക്കുമെന്നും ദുൽഖർ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.ജനുവരി 14നാണ് ചിത്രം റിലീസ് പ്രഖ്യാപിച്ചിരുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് ചിത്രമാണ് സല്യൂട്ട്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. Content Highlights : Dulquer Salmaan Roshan Andrews movie Salute release postpond

from movies and music rss https://ift.tt/3Gk9S0I
via IFTTT

No comments:

Post a Comment