Thursday, January 13, 2022

കൂൾ സോങ്ങുമായി ജോൺ കാറ്റാടിയും ഈശോ കാറ്റാടിയും; ബ്രോ ഡാഡിയിലെ ആദ്യ​ഗാനമെത്തി

മോഹൻലാല്- പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രം ബ്രോ ഡാഡിയിലെ ആദ്യ​ഗാനം പുറത്തിറങ്ങി. പറയാതെ വന്നെൻ ജീവനിൽ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ദീപക് ദേവാണ് സം​ഗീതസംവിധാനം. മോഹൻലാൽ, പൃഥ്വിരാജ്, മീന, കല്ല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് ​ഗാനരം​ഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലക്ഷ്മി ശ്രീകുമാറിന്റേതാണ് വരികൾ. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദൻ രാമാനുജമാണ് ഛായാ​ഗ്രഹണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഈ മാസം 26-ന് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. Content Highlights:bro daddy moviesong, mohanlal, prithviraj sukumaran, deepak dev

from movies and music rss https://ift.tt/3tmAhar
via IFTTT

No comments:

Post a Comment