Saturday, January 15, 2022

വിനീത് ശ്രീനിവാസന്റെ 'ഹൃദയം'; റിലീസില്‍ മാറ്റമില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിയിട്ടില്ലെന്ന് അണിയറ പ്രവർത്തകർ. ഒമിക്രോൺ ഭീഷണിയിൽ ലോക് ഡൗൺ, ഞായറാഴ്ച കർഫ്യൂ, രാത്രികാല കർഫ്യൂ പോലുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാൽ ചിത്രം ജനുവരി 21ന് തന്നെ എത്തുമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. പ്രണവിനെ കൂടാതെ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഹിഷാം അബ്ദുൾ വഹാബ് ആണ് ഹൃദയത്തിന്റെ സംഗീത സംവിധായകൻ. ജേക്കബിന്റെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനർ ആയിരുന്ന മെറിലാൻഡിന്റെ തിരിച്ചുവരവ് സിനിമ കൂടിയാണ് ഇത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന സിനിമയാണിത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിതാര സുരേഷ്, കോ-പ്രൊഡ്യൂസർ -നോബിൾ ബാബു തോമസ്, എഡിറ്റർ - രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനർ - ദിവ്യ ജോർജ്, വിതരണം -മെറിലാന്റ് സിനിമാസ്. പി.ആർ.ഓ- ആതിര ദിൽജിത്ത്. Content Highlights:Hridayam movie will release on January 21, Pranav Mohanlal, Vineeth Sreenivasan, Darshana, Kalyani Priyadarshan

from movies and music rss https://ift.tt/3I5S3md
via IFTTT

No comments:

Post a Comment