തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് വിനീത് ശ്രീനിവാസൻ തിരക്കഥയും സംവിധാനവുമൊരുക്കി പ്രണവ് മോഹൻലാൽ നായകനായ ഹൃദയം. ഇപ്പോഴിതാ ഹൃദയത്തിന്റെ റിലീസിനെ കേരളത്തിലെ സിനിമാ പ്രേക്ഷകരും തിയേറ്ററുടമകളും എത്രമാത്രം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയതെന്ന് പറയുകയാണ് കോഴിക്കോട്ടെ ക്രൗൺ തിയേറ്റർ മാനേജിങ് പാർട്ണറും വിതരണക്കാരനുമായ വിനോദ് അയ്യർ. ഹൃദയത്തിന്റെ റിലീസിന് തൊട്ടുതലേദിവസം മർമഭേദകരമായ ദിവസമായിരുന്നു എന്നാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറയുന്നത്. സിനിമാമേഖലയിൽ വളരെയധികം പ്രചാരം ലഭിച്ച, പ്രണവിന്റെ ആരാധകരും പ്രേക്ഷകരും ഏറെ കാത്തിരിക്കുകയും ചെയ്ത് ചിത്രമാണ് ഹൃദയം. ഏറ്റവും പ്രധാനമായി, ഈ മഹാമാരിയുടെ കൊടുമുടിയിൽ നിൽക്കുന്ന പ്രദർശകരായ ഞങ്ങൾക്ക് ഒരേയൊരു പ്രതീക്ഷ! എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. സ്പൈഡർമാനെ ക്രിസ്മസ് രക്ഷകൻ എന്നാണ് വിനോദ് അയ്യർ വിശേഷിപ്പിച്ചിരിക്കുന്നത്. ഹൃദയത്തിന്റെ റിലീസ് മാറ്റിവെയ്ക്കാൻ തീരുമാനിച്ചു എന്നരീതിയിൽ സാമൂഹികമാധ്യമങ്ങളിൽ നടന്ന കുപ്രചാരണങ്ങളെ എങ്ങനെ മറികടന്നുവെന്നും റിലീസ് മാറ്റിവെച്ചിട്ടില്ലെന്ന അണിയറപ്രവർത്തകരുടെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോൾ തിയേറ്റർ ജീവനക്കാരെ എങ്ങനെ പ്രദർശനമൊരുക്കാൻ സജ്ജമാക്കിയെന്നും അദ്ദേഹം ഹൃദയത്തിൽ തൊടുന്ന രീതിയിലാണ് കുറിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ സിനിമാ ശൃംഖലയിലെ അവസാന കണ്ണി ആരാണെന്ന് തിരികെ വീട്ടിലേക്ക് കയറുമ്പോൾ താൻ അത്ഭുതപ്പെടുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. Content Highlights:hridayam malayalam movie release, calicut crown theatre, malayalam movie news
from movies and music rss https://ift.tt/3KyGVjP
via IFTTT
No comments:
Post a Comment