Wednesday, January 19, 2022

സൗബിന്‍ ഷാഹിറിന്റെ 'കള്ളന്‍ ഡിസൂസ'; വേറിട്ട രീതിയിലൊരു ഗാനം

സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ. ജയൻ സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കള്ളൻ ഡിസൂസ. വ്യത്യസ്ഥമായ കഥയുമായെത്തുന്ന കള്ളൻ ഡിസൂസയിലെ അതിലേറെ വ്യത്യസ്ഥമായ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. കിത്താബാ.. എന്ന് തുടങ്ങുന്ന ഗാനം ഗായകനായ ജെയിംസ് തകരയുടെ വേറിട്ട ആലാപന ശൈലി കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. സൗബിൻ ശാഹിറും, ഹരീഷ് കാണാരനുമാണ് ഗാനരംഗത്തു കൂടുതലും പ്രത്യക്ഷപ്പെടുന്നത്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ലിയോ ടോം ആണ്. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ് ആണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും അണിനിരക്കുന്നു. അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർ സഹനിർമ്മാതാക്കളാണ്. , എഡിറ്റർ: റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ: എൻ എം ബാദുഷ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. Content Highlights:Kallan DSouza Video song, Soubin Shahir, Kithaba, BK Harinarayanan

from movies and music rss https://ift.tt/3GM2Sd4
via IFTTT

No comments:

Post a Comment