അപ്പാനി ശരത് കേന്ദ്ര കഥാപാത്രമായെത്തുന്ന ആദിവാസിയുടെ (ദി ബ്ലാക്ക് ഡെത്ത്) ടീസർ പുറത്തിറങ്ങി. മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച മധുവിന്റെ മരണമാണ് ആദിവാസിയിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. സോഹൻ റോയ് നിർമ്മിക്കുന്ന ചിത്രം വിജീഷ് മണിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരൻമാരും അണിനിരക്കുന്നുണ്ട്. വിശപ്പും, വർണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റ് ആണ്. പി മുരുഗേശ്വരൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. എഡിറ്റിങ്ങ്- ബി ലെനിൻ, സംഭാഷണം- എം. തങ്കരാജ്, ഗാനരചന ചന്ദ്രൻ മാരി, ക്രിയേറ്റീവ് കോൺടിബൂട്ടർ- രാജേഷ് ബി, പ്രോജക്റ്റ് കോ ഓർഡിനേറ്റർ- ബാദുഷ, ലൈൻ പ്രൊഡുസർ- വിഹാൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മാരുതി ക്രിഷ്, ആർട്ട് ഡയറക്ടർ- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂമർ- ബുസി ബേബി ജോൺ Content Highlights : Appani Sarath In Aadhivaasi movie Teaser Vijeesh Mani
from movies and music rss https://ift.tt/gGWqwPKXe
via IFTTT
No comments:
Post a Comment