Sunday, February 13, 2022

വിവാഹമോചിതയാകുന്നുവെന്ന് രാഖി സാവന്ത്

നടി രാഖി സാവന്തും ഭർത്താവ് റിതേഷ് സിംഗും പിരിയുന്നു. രാഖി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 2019 ലായിരുന്നു രാഖിയും റിതേഷും തമ്മിലുള്ള വിവാഹം. ലണ്ടനിൽ വ്യവസായിയാണ് റിതേഷ്. രാഖിയുടെ കുറിപ്പ്. പ്രിയ ആരാധകരെ അഭ്യൂദയകാംക്ഷികളേ, ഞാനും റിതേഷും ബന്ധം അവസാനിപ്പിക്കുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ മറികടക്കാനും ബന്ധം മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങൾ ഇരുവരും ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല. പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ മനസിലാക്കുന്നു. വാലന്റൈൻസ് ദിനത്തിന് തൊട്ട് മുൻപേ തന്നെ ഇത് സംഭവിച്ചതിൽ എനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ട്. റിതേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു- രാഖി കുറിച്ചു. Content Highlights:Rakhi Sawant announces separation from husband Rithesh Singh Valentine's Day eve

from movies and music rss https://ift.tt/kpgymAF
via IFTTT

'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ' മുന്നോട്ട് വെയ്ക്കുന്നത് സ്ത്രീ ശാക്തീകരണം - എം മുകുന്ദന്‍

കൊച്ചി: എഴുത്തുകാരൻ എം.മുകുന്ദൻ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന പുതിയ ചിത്രം ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ ചിത്രീകരണം പൂർത്തിയായി. ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിച്ച് ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും. വർത്തമാനകാല സമൂഹം വളരെ ഗൗരവമോടെ ചർച്ച ചെയ്യുന്ന വിഷയമാണ് ചിത്രത്തിൻറെ പ്രമേയം. സിനിമയുടെ വിശേഷങ്ങൾ എം.മുകുന്ദൻ പങ്കുവെയ്ക്കുന്നു. "സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ സിനിമയാണ് ഓട്ടോറിക്ഷക്കാരൻറെ ഭാര്യ. 2016 ൽ മാതൃഭൂമി വീക്കിലിയിൽ വന്ന ഒരു ചെറുകഥയാണ് സിനിമയുടെ പ്രമേയം. ആ കഥ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമ. ഞാൻ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരൻറെ ഭാര്യ. എൻറെ ആദ്യചിത്രമായ ദൈവത്തിൻറെ വികൃതിയിൽ തിരക്കഥയിൽ ആദ്യഘട്ടങ്ങളിൽ ഞാൻ സഹകരിച്ചിരുന്നു. എൻറെ മറ്റൊരു ചിത്രമായിരുന്ന മദാമ്മ പൂർണ്ണമായും ആ ചിത്രത്തിൻറെ ടീം തന്നെയാണ് തിരക്കഥയും മറ്റും ഒരുക്കിയത്. ഓട്ടോറിക്ഷക്കാരൻറെ ഭാര്യ യാണ് ഞാൻ പൂർണ്ണമായും എഴുത്തിൽ പൂർത്തിയാക്കിയ ചിത്രം. വളരെ രസകരമായ ഇരുപത് മിനിട്ടിൽ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷേ സമീപകാലത്തെ പല വിഷയങ്ങളെയും കോർത്തിണക്കിയാണ് ഒരു സിനിമയുടെ പൂർണ്ണതയിലേക്ക് ഈ ചിത്രം എത്തിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മനോഹരമായ കുടുംബചിത്രമാണ് ഈ സിനിമ. ഈ സിനിമ യാഥാർത്ഥ്യമാക്കുന്നതിൽ ഏറെ സഹായിച്ചത് പ്രൊഡക്ഷൻ ഹൗസായ ബെൻസി പ്രൊഡക്ഷൻസും നിർമ്മാതാവ് കെ വി അബ്ദുൾ നാസറുമാണ്. ഞങ്ങളുടെ പ്രിയപ്പെട്ട ബോസിൻറെ (കെ.വി.അബ്ദുൾ നാസർ )പൂർണ്ണ സഹകരണമാണ് ഈ സിനിമയെ വിജയകരമായി പൂർത്തീകരിക്കാൻ വഴിയൊരുക്കിയത്. വളരെ ശാന്തമായി ഒരു കാര്യത്തിലും ഇടപെടാതെ ബോസ് സിനിമയെ പിന്തുണച്ചു. സിനിമാക്കാരുടെ പൊതുവെയുള്ള കർക്കശ സ്വഭാവമോ ജാഡയോ ഒന്നും അദ്ദേഹം കാണിച്ചിരുന്നില്ല. എന്നെ അത്ഭുതപ്പെടുത്തിയ ഒരു പെരുമാറ്റവും സമീപനവുമായിരുന്നു അദ്ദേഹത്തിൻറേത്. അദ്ദേഹത്തിൻറെ നല്ല മനസ്സ് തന്നെയാണ് ഈ സിനിമയുടെ വിജയവും. പിന്നെ മലയാളത്തിലെ മുതിർന്ന സംവിധായകനായ ഹരികുമാറിൻറെ സംവിധാന മികവും ചിത്രത്തെ മികവുറ്റതാക്കി. ഓട്ടോറിക്ഷക്കാരൻറെ ഭാര്യ സിനിമയാക്കാൻ പുതുതലമുറയിൽ പെട്ട ഒത്തിരിപേർ എന്നെ സമീപിച്ചതാണ്. പക്ഷേ പുതിയ ആൾക്കാരെ വെച്ച് സിനിമ ചെയ്യാൻ എനിക്ക് താല്പര്യമില്ലായിരുന്നു. അവരെ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് എനിക്ക് പക്ഷേ അവരെ വെച്ച് ഇതുപോലൊരു സിനിമ ചെയ്യുന്നത് റിസ്ക്കാണ്. അതുകൊണ്ടാണ് ഹരികുമാർ എന്നെ സമീപിച്ചപ്പോൾ ഞാൻ സമ്മതിച്ചത്. അതുകൊണ്ടുതന്നെ വളരെ മികച്ച ഒരു സിനിമയാണ് ഇതിലൂടെ മലയാളികൾക്ക് ലഭിക്കുന്നത്. മാഹിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ചഓട്ടോറിക്ഷക്കാരൻറെ ഭാര്യ അധികം വൈകാതെ പ്രേക്ഷകരിലെത്തും". എം മുകന്ദൻ പറഞ്ഞു. സൂരാജ് വെഞ്ഞാറമൂട്,ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. കൈലാഷ്, ജനാർദ്ദനൻ,സ്വാസിക വിജയ്,ദേവി അജിത്,നീനാ കുറുപ്പ്,മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം എൻ അഴകപ്പൻ നിർവ്വഹിക്കുന്നു. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.എഡിറ്റർ-അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,കല-ത്യാഗു തവനൂർ, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-നിസാർ റഹ്മത്ത്,സ്റ്റിൽസ്-അനിൽ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ-ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്, എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പി.ആർ.ഒ: പി.ആർ.സുമേരൻ Content Highlights : M Mukundan about Autorickshawkkarante Bharya starring Suraj and Ann Augustine

from movies and music rss https://ift.tt/PWX9LqH
via IFTTT

പ്രണയമെന്നൊരു വാക്ക്,കരുതുമുള്ളിലൊരാൾക്ക്; ആസ്വാ​ദക ഹൃദയം കീഴടക്കാൻ 'മേരി ആവാസ് സുനോ'യിലെ ഗാനം

വാലൻറൈൻ ദിനത്തിൽ മനോഹരമായൊരു പ്രണയഗാനവുമായി മേര് ആവാസ് സുനോ ടീം. ജി. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഗാനം ഒരുക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. ബി.കെ. ഹരിനാരായണൻറേതാണ് വരികൾ. ആൻ ആമിയാണ് ശബ്ദം പകർന്നിരിക്കുന്നത്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുമായെത്തുന്ന ചിത്രമാണിത്. ശിവദയാണ് മറ്റൊരു നായിക. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിൻറെ നിർമാണം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ .തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്. റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം.ജോണി ആൻറണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം.ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിസൈൻ-താമിർ ഓകെ Content Highlights : Meri Awas Suno song Jayasurya Manju Warrier M Jayachandran Prajesh Sen

from movies and music rss https://ift.tt/1n5pre3
via IFTTT

'നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ട്' ആഘോഷമാക്കാൻ ആരാധകർ; കേരളത്തിലെ റിസർവേഷൻ ആരംഭിച്ചു, മികച്ച പ്രതികരണം

മോഹൻലാൽ -ബി.ഉണ്ണികൃഷ്ണൻ - ഉദയകൃഷ്ണ ടീം ഒന്നിക്കുന്ന ആറാട്ടിന്റെ റിസർവേർഷൻ കേരളത്തിൽ ആരംഭിച്ചു. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തീയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. മരക്കാറിന് ശേഷം ഇതാദ്യമായാണ് ഒരു ചിത്രത്തിന് ഇത്രയും ബുക്കിംഗ് ലഭിക്കുന്നത്. ഒരു മുഴുനീള മാസ് എന്റർടെയ്നർ ചിത്രമായിരിക്കും ആറാട്ട് ഫെബ്രുവരി 18-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ ആരാധകർ എന്നാണ് തീയേറ്ററുകളിലെ ആദ്യദിന റിസർവേഷൻ നില നൽകുന്ന സൂചന. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. സം​ഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം തരം​ഗമായി മാറിയിരുന്നു വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. Content Highlights : Mohanlal B Unnikrishnan Aaraattu Pre booking Started in Kerala

from movies and music rss https://ift.tt/s1bP6ME
via IFTTT

മധുവിന്റെ ജീവിതം വെള്ളിത്തിരയിൽ; 'ആദിവാസി'യുടെ ഫസ്റ്റ് ലുക്ക്

അപ്പാനി ശരത് കേന്ദ്ര കഥാപാത്രമായെത്തുന്ന ആദിവാസിയുടെ (ദി ബ്ലാക്ക് ഡെത്ത്) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച മധുവിന്റെ മരണമാണ് ആദിവാസിയിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നത്. വാവ സുരേഷാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ഏരിസിന്റെ ബാനറിൽ കവിയും സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിക്കുന്ന ചിത്രത്തിന് വിജീഷ് മണിയാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. മധുവിന്റെ ഭാഷയിൽ (മുടുക ഗോത്ര ഭാഷ) വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഹൗസ്- അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്, ഛായാഗ്രാഹണം-പി മുരുകേശ്,സംഗീതം-രതീഷ് വേഗഎഡിറ്റിംഗ്-ബി ലെനിൻ,സൗണ്ട് ഡിസൈൻ-ഗണേഷ് മാരാർ,സംഭാഷണം- ഗാനരചന-ചന്ദ്രൻ മാരി, ലൈൻ പ്രൊഡ്യൂസർ- വിയാൻ,പ്രൊജക്റ്റ് ഡിസൈനർ-ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മാരുതി ക്രിഷ്, ആർട്ട്-കൈലാഷ്, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂർ,കോസ്റ്റും- ബിസി ബേബി ജോൺ, സ്റ്റിൽസ്-രാമദാസ് മാത്തൂർ, പി ആർ ഒ-എ എസ് ദിനേശ്. Content Highlights : Madhu biopic, Appani Sarath movie Aadhivaasi First Look Vijeesh Mani

from movies and music rss https://ift.tt/NlujzRL
via IFTTT

പ്രണയ ദിനത്തിൽ ചാക്കോച്ചന്റെ റൊമാന്റിക് മെലഡി; 'ഒറ്റി'ലെ ആദ്യ ഗാനം പുറത്ത്

കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റ് എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. വാലന്റൈൻസ് ദിനത്തിൽ പുറത്തിറങ്ങിയ ഒരേ നോക്കിൽ എന്ന് തുടങ്ങുന്ന റൊമാന്റിക് മെലഡി ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. തീവണ്ടി എന്ന ചിത്രത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റ് തമിഴിലും ഒരേ സമയം ഒരുങ്ങുന്നുണ്ട്. തമിഴിൽ രെണ്ടഗം എന്ന പേരിലാണ് ഒരുങ്ങുന്നത്. ആമിന റഫീഖാണ് തമിഴിലെ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ചാക്കോച്ചന്റെ വേറിട്ട ഗെറ്റപ്പ് ശ്രദ്ധയാകർഷിച്ചിരുന്നു. 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സാമി മലയാളത്തിലെത്തുന്ന ചിത്രത്തിൽ ജാക്കി ഷെറോഫും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചാക്കോച്ചൻ സിനിമയിലെത്തി 25 വർഷങ്ങൾക്ക് ശേഷമാണ് ആദ്യ തമിഴ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തിൽ തെലുങ്ക് താരം ഈഷ റബ്ബയാണ് നായിക. അടുകളം നരേൻ, അമാൽഡ ലിസ്, ജിൻസ് ഭാസ്കർ, സിയാദ് യദു, അനീഷ് ഗോപാൽ, ലബാൻ റാണെ, ശ്രീകുമാർ മേനോൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി ഷോ പീപ്പിൾ ന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സഞ്ജീവാണ്. സംഗീതവും ബി.ജി.എമ്മും നിർവഹിച്ചിരിക്കുന്നത് എ.എച്ച് കാശിഫാണ്. വിനായക് ശശികുമാറിന്റെതാണ് വരികൾ. ഛായാഗ്രാഹണം- ഗൗതം ശങ്കർ. എഡിറ്റിങ്ങ്- അപ്പു ഭട്ടതിരി. ആക്ഷൻ: സ്റ്റണ്ട് സിൽവ. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. മെയ്ക്കപ്പ്- റോണക്സ് സേവ്യർ. സൗണ്ട് ഡിസൈണർ രംഗനാഥ് രവി. കലാസംവിധാനം: സുഭാഷ് കരുണ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, കൊറിയോഗ്രാഫർ: സജ്ന നജാം, പ്രൊഡക്ഷൻ കൺട്രോളർ: സുനിത് ശങ്കർ, കാസ്റ്റിംഗ് ഡയറക്ടർ: ഷനീം സാവേദ്, റീ-റെക്കോർഡിംഗ് മിക്സർ: കണ്ണൻ ഗണപത്, സ്റ്റിൽസ്: റോഷ് കൊളത്തൂർ, ഢഎത: പ്രോമിസ്, ഡിസൈനുകൾ: യെല്ലോടൂത്ത്സ്, കളറിംഗ്: ആക്ഷൻ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ്: സുജിത്ത് സദാശിവൻ, അഡീഷണൽ ഛായാഗ്രഹണം: വിജയ് പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം. പി.ആർ.ഒ ആതിര ദിൽജിത്ത്. Content Highlights : Kunchacko Boban Aravind Swamy movie Ottu song Eesha Rebba Shweta Mohan

from movies and music rss https://ift.tt/P5DxgE4
via IFTTT

ഓടക്കുഴൽ വിളിയുടെ പാട്ടുകാരി, ബേബി സുജാത

പ്രണയിക്കാൻ ഒരു ശബ്ദം കുട്ടിക്കാലത്ത് കളിത്തോഴിമാരെ പ്രേമിക്കും ചിലർ. മറ്റു ചിലർ സഹപാഠികളെ. ഇനിയും ചിലർ സുന്ദരികളായ അധ്യാപികമാരെ വരെ. ഞാൻ പ്രണയിച്ചത് ഇവരാരെയുമല്ല; ഒരു ശബ്ദത്തെയാണ്. നിലാവുള്ള ഒരു വയനാടൻ രാത്രിയിൽ, ഈറൻ കാറ്റിന്റെ ചിറകിലേറി കാതിലേക്ക് അപ്രതീക്ഷിതമായി ഒഴുകിയെത്തിയ ഒരു കുട്ടിശബ്ദത്തെ. രാധാമാധവ പ്രണയത്തിലെ ലജ്ജാവിവശത താനറിയാതെ തന്നെ നിഷ്കളങ്കമായി ഉൾക്കൊള്ളാൻ ശ്രമിച്ചുകൊണ്ട് ആ ശബ്ദം പാടുന്നു: ``ഓടക്കുഴൽ വിളി ഒഴുകിയൊഴുകിവരും ഒരു ദ്വാപര യുഗസന്ധ്യയിൽ, ആടിയ ദിവ്യാനുരാഗിലമാം രാസക്രീഡാ കഥയിലെ നായികേ.. ഇരുട്ട് അൽപ്പം കൂടുതലാണ് വയനാടൻ രാവുകൾക്ക്. ബഷീറിയൻ ശൈലി കടമെടുത്താൽ ഈ ഇരുട്ടിന് എന്തൊരു ഇരുട്ട് എന്ന് തോന്നിക്കുന്നിടത്തോളം. നിലാവ് പോലും തോറ്റുപോകും ചിലപ്പോൾ. വൈദ്യുതിയില്ലാത്ത രാത്രിയാണെങ്കിൽ പറയുകയും വേണ്ട. കറന്റ് വന്നിട്ട് അധികമായിരുന്നില്ല ഞങ്ങളുടെ വീട്ടിൽ. വെളിച്ചം അണഞ്ഞാൽ പഠിത്തം നിർത്തി പോർട്ടിക്കോയിലെ മരബെഞ്ചിൽ വന്നിരിക്കും ഞങ്ങൾ -- ഞാനും അനിയനും അനിയത്തിയും. തണുപ്പകറ്റാൻ ആ കൊച്ചു ബെഞ്ചിൽ തൊട്ടുതൊട്ടിരുന്ന് ഉറക്കെ പാടും ഞങ്ങൾ; അല്ലെങ്കിൽ കടംകഥ പറഞ്ഞു കളിക്കും; ഇടയ്ക്കൊക്കെ സിനിമാപ്പേര് പറഞ്ഞും. പൊട്ടിച്ചിതറിയ സ്വർണ്ണവളപ്പൊട്ടുകൾ പോലെ, ദൂരെ വെള്ളരിമലയിൽ അങ്ങിങ്ങായി കാട്ടുതീ പടരുന്നത് കാണാം അപ്പോൾ. ഒരിക്കലും മറക്കാനാവാത്ത, പേടിപ്പെടുത്തുന്ന രാക്കാഴ്ച. അതുപോലൊരു രാത്രിയിലേക്കാണ് അപ്രതീക്ഷിതമായി ആ ഓടക്കുഴൽ വിളി ഒഴുകിവന്നത്. തിരുവനന്തപുരം ആകാശവാണിയിൽ നിന്നാവണം. മീഡിയം വേവിന്റെ ദൂരപരിമിതിയിൽ നിന്നുയിർകൊണ്ട കരകരശബ്ദങ്ങളെ പോലും നിഷ്പ്രഭമാക്കി ആ മുരളീനാദം തണുപ്പിനൊപ്പം അന്തരീക്ഷത്തിൽ നിറഞ്ഞപ്പോൾ, കോരിത്തരിപ്പോടെ കേട്ടിരുന്നു ഞങ്ങൾ. കേട്ടു കേട്ട് മനസ്സിൽ പതിഞ്ഞ ലീലയും ജാനകിയും സുശീലയും വസന്തയും ഒന്നുമല്ലാത്ത മറ്റൊരു ശബ്ദം. ആരാണീശ്വരാ ഇത്? ആ പാട്ട് പാടിയ ഗായികയുടെ മുഖം ആദ്യം കണ്ടത് മാതൃഭൂമി പത്രത്തിലാവണം. അതോ നാനയിലോ? സാമാന്യം വലിയ കണ്ണുകളും, ഇപ്പോ ചിരിച്ചുകളയും എന്ന മുഖ ഭാവവും, രണ്ടുവശത്തേക്കും പിന്നിയിട്ട് റിബൺ കെട്ടിയ മുടിയുമുള്ള ഒരു സുന്ദരിപ്പെൺകുട്ടി. ഒപ്പം കൊടുത്തിരുന്ന കുറിപ്പിൽ നിന്നാണ് അവളുടെ പേര് ബേബി സുജാത എന്നാണെന്നറിഞ്ഞത്. തിരു കൊച്ചിയുടെ പഴയ പ്രധാനമന്ത്രി പറവൂർ ടി കെ യുടെ കൊച്ചുമകൾ. കാവാലവും എം ജി രാധാകൃഷ്ണനുമാണ് ആ പാട്ടിന്റെ ശിൽപ്പികൾ എന്ന് മനസ്സിലാക്കിയത് പിന്നെയും വർഷങ്ങൾ കഴിഞ്ഞ്. ഓടക്കുഴൽ വിളിയുടെ പാട്ടുകാരിയെ എന്നെങ്കിലും കാണുമെന്ന് സങ്കല്പിച്ചിട്ടില്ല അന്നത്തെ വയനാടൻ കുട്ടി. നേരിൽ കണ്ടതും പരിചയപ്പെട്ടതും 1980 കളുടെ അവസാനമാണ്; കോഴിക്കോട്ടെ മുല്ലശ്ശേരിയിൽ വെച്ച്. . സ്റ്റെതസ്കോപ്പിനോളം തന്നെ, ഒരു പക്ഷേ അതിനേക്കാൾ, മൈക്രോഫോണിനെ സ്നേഹിക്കുന്ന ഭർത്താവ് ഡോ കൃഷ്ണമോഹനുമുണ്ടായിരുന്നു ഒപ്പം. കുപ്പിവള പൊട്ടിച്ചിതറും പോലെ ചിരിച്ചുകൊണ്ട് സുജാത മുല്ലശ്ശേരിയുടെ പൂമുഖത്തേക്ക് കടന്നുവന്നപ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു കാലം പുനർജനിച്ച പോലെ. നിലാവുള്ള രാത്രിയും തണുത്ത കാറ്റും വെള്ളരിമലയിലെ കാട്ടുതീയും ഒപ്പം ആ പാട്ടും: ``ഓടക്കുഴൽ വിളി ഒഴുകിയൊഴുകിവരും.... രാധാകൃഷ്ണൻ ചേട്ടൻ ആ പാട്ടിന്റെ വരികൾ പാടിപ്പഠിപ്പിക്കുന്നതിന്റെ മങ്ങിയ ചിത്രമേയുള്ളൂ ഉള്ളൂ സുജാതയുടെ ഓർമ്മയിൽ. അന്ന് സുജുവിന് പ്രായം കഷ്ടിച്ചു പന്ത്രണ്ടു വയസ്സ്. കൊച്ചി സെന്റ് തെരേസാസ് കോൺവെന്റിൽ ഏഴിലോ എട്ടിലോ പഠിക്കുകയാണ്. ``കലാഭവനിലായിരുന്നു റിഹേഴ്സൽ. അങ്ങേയറ്റം ഭാവത്തോടെ രാധാകൃഷ്ണൻ ചേട്ടൻ ലജ്ജാവിവശേ എന്ന വാക്ക് ആവർത്തിച്ചു പാടിത്തരുന്നത് ഓർമ്മയുണ്ട്. ആ പാട്ടിൽ ചേട്ടൻ ഏറ്റവും ആസ്വദിച്ച് കംപോസ് ചെയ്തത് ആ വരിയായിരുന്നു എന്ന് തോന്നുന്നു. ആവർത്തിച്ചു പാടിപ്പഠിച്ചതു കൊണ്ടാകും ലജ്ജാവിവശേ എന്ന ഭാഗമാണ് എന്റെ ആലാപനത്തിൽ ഏറ്റവും നന്നായതെന്ന് പലരും പറഞ്ഞുകേട്ടിരുന്നു അക്കാലത്ത്. നന്ദി പറയേണ്ടത് രാധാകൃഷ്ണൻ ചേട്ടനോട് തന്നെ... കാവാലം സാറിന്റെ കവിതയുടെ ആഴം പൂർണ്ണമായി മനസ്സിലാക്കി അവതരിപ്പിക്കാൻ പോന്ന പ്രായമല്ലല്ലോ. സ്വാഭാവികമായും ചില്ലറ പിഴവുകളൊക്കെ ഉണ്ടായിരുന്നു ആലാപനത്തിൽ എന്ന് പിന്നീട് കേട്ടപ്പോൾ തോന്നിയിട്ടുണ്ട്. ``ആടിയ ദിവ്യാനുരാഗിലമാം രാസക്രീഡാ കഥയിലെ നായികേ എന്ന വരി അന്ന് പാടിയപ്പോൾ വാക്കുകൾ ശരിക്കും മുറിക്കേണ്ടിടത്തല്ല മുറിച്ചത്. രാസ കഴിഞ്ഞു ഒരു ചെറിയ ഗ്യാപ്പിന് ശേഷമാണ് ക്രീഡയുടെ വരവ്. പിൽക്കാലത്ത് സ്റ്റേജിൽ പാടുമ്പോഴെല്ലാം ഈ പിഴവ് തിരുത്തി രാസക്രീഡാ എന്ന് തന്നെ വ്യക്തമായി പാടാൻ ശ്രമിക്കും.-- സുജാത ചിരിക്കുന്നു. എറണാകുളം ഫൈൻ ആർട്ട്സ് ഹാളിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുൻപാകെ ആകാശവാണി നടത്തിയ സംഗീത പരിപാടിയിലാണ് പാട്ട് ആദ്യമായി അവതരിപ്പിച്ചത്. ആകാശവാണി പിന്നീട് പ്രക്ഷേപണം ചെയ്തതും അവിടെ വെച്ച് ലൈവ് ആയി റെക്കോർഡ് ചെയ്ത വേർഷൻ തന്നെ. ചെറിയൊരു നഷ്ടബോധത്തിന്റെ കഥ കൂടിയാണ് സുജാതക്ക് ഓടക്കുഴൽ വിളി. ``അതുവരെ യുവജനോത്സവങ്ങളിൽ പതിവായി ജയിച്ചുപോന്നിരുന്ന എന്നെ ഈ പാട്ടോടെ സംഘാടകർ അൽപ്പം അകൽച്ചയോടെ നോക്കിക്കാണാൻ തുടങ്ങി. റേഡിയോയിൽ ഒക്കെ പാടി പേരെടുത്ത കുട്ടി എന്തിന് ഈ വേദിയിൽ മത്സരിക്കണം എന്നൊരു മനോഭാവം. അടുത്ത വർഷത്തെ യുവജനോത്സവത്തിൽ ഞാൻ പങ്കെടുക്കുന്നതിൽ പോലും ചിലർ പ്രതിഷേധം പ്രകടിപ്പിച്ചു കേട്ടപ്പോൾ സങ്കടം തോന്നി. പാടിയ പാട്ട് ആളുകൾ ഇഷ്ടപ്പെട്ടുപോയത് എന്റെ പിഴവല്ലല്ലോ എന്ന് സമാധാനിപ്പിച്ചു പലരും. എങ്കിലും അതൊരു വലിയ വേദനയായിരുന്നു അന്നത്തെ സ്കൂൾ കുട്ടിക്ക്.. ഓടക്കുഴൽ വിളി യുവജനോത്സവ വേദിയിലെ മത്സരാർത്ഥികളുടെ പ്രിയഗാനമായി മാറിയത് പിൽക്കാല ചരിത്രം. പാട്ടുകാരിയായ എന്റെ അനിയത്തിയുടെയും പ്രിയഗാനമായിരുന്നു അത്. ഓടക്കുഴൽ വിളി അക്കാലത്ത് ഭാവമധുരമായി പേടിക്കേൾപ്പിച്ചിരുന്ന മറ്റു രണ്ടുപേരെ കൂടി ഓർക്കുന്നു -- ഉഷയും മീനയും. ഇരുവരും എനിക്ക് സഹോദരീതുല്യർ. ഞങ്ങളുടെ തലമുറയിൽ മാത്രമല്ല മുൻ തലമുറയിൽ പോലുമുണ്ടായിരുന്നു ആ പാട്ടിന് ആരാധകർ. സംവിധായകരായ അരവിന്ദന്റേയും പ്രിയദർശന്റെയുമൊക്കെ പ്രിയഗാനമാണത്. ഓടക്കുഴൽ വിളി സ്വന്തം സിനിമയിൽ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് അരവിന്ദൻ. പക്ഷേ പകർപ്പവകാശം ആകാശവാണിക്കായതിനാൽ അതിനു നിവൃത്തിയില്ല. എങ്കിൽ പിന്നെ അത്ര തന്നെ സൗന്ദര്യമുള്ള മറ്റൊരു രാധാ കൃഷ്ണഗീതം സൃഷ്ടിച്ചു തരാൻ കാവാലത്തെയും എം ജി രാധാകൃഷ്ണനെയും ചുമതലപ്പെടുത്തുന്നു അദ്ദേഹം. അങ്ങനെ പിറന്നതാണ് ``തമ്പിലെ ``ഒരു യമുനാനദി ഓളമിളക്കിയെൻ. ഉഷാരവി പാടിയ ആ ഗാനം മോശമായിരുന്നില്ല. എങ്കിലും ഓടക്കുഴൽ വിളിയെ തെല്ലും നിഷ്പ്രഭമാക്കാൻ കഴിഞ്ഞില്ല അതിന്. മറ്റു പലരും അവഗണിച്ച കാലത്തും സ്വന്തം സിനിമകളിൽ തുടക്കം മുതലേ സുജാതയ്ക്ക് നല്ല ഗാനങ്ങൾ നല്കാൻ പ്രിയന് പ്രേരണയായത് ``ഓടക്കുഴൽ വിളിയോടുള്ള സ്നേഹമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഇന്നും ആ പാട്ട് എന്റെ കാതിലുണ്ട്; മനസ്സിലും. ഏകാന്തനിമിഷങ്ങളിൽ പിന്നിൽ വന്നു കണ്ണുകൾ പൊത്തി നേത്രോൽപ്പലമാല ചാർത്തുന്നു ആ ഗാനം. ഒളികണ്ണോടെ, കപടഭാവത്തോടെ അതെന്നെ വീണ്ടും വീണ്ടും പുണരുന്നു; മാഞ്ഞുപോകാൻ കൂട്ടാക്കാത്ത ഒരു കാലത്തിന്റെ ഓർമ്മകൾക്കൊപ്പം.. Content Highlights : Singer Sujatha, light music Odakkuzhal vili, Kavalam, MG Radhakrishnan

from movies and music rss https://ift.tt/EvjlbI3
via IFTTT