മോഹൻലാൽ -ബി.ഉണ്ണികൃഷ്ണൻ - ഉദയകൃഷ്ണ ടീം ഒന്നിക്കുന്ന ആറാട്ടിന്റെ റിസർവേർഷൻ കേരളത്തിൽ ആരംഭിച്ചു. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തീയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. മരക്കാറിന് ശേഷം ഇതാദ്യമായാണ് ഒരു ചിത്രത്തിന് ഇത്രയും ബുക്കിംഗ് ലഭിക്കുന്നത്. ഒരു മുഴുനീള മാസ് എന്റർടെയ്നർ ചിത്രമായിരിക്കും ആറാട്ട് ഫെബ്രുവരി 18-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാൽ ആരാധകർ എന്നാണ് തീയേറ്ററുകളിലെ ആദ്യദിന റിസർവേഷൻ നില നൽകുന്ന സൂചന. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. സംഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം തരംഗമായി മാറിയിരുന്നു വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. Content Highlights : Mohanlal B Unnikrishnan Aaraattu Pre booking Started in Kerala
from movies and music rss https://ift.tt/s1bP6ME
via IFTTT
No comments:
Post a Comment