Friday, February 4, 2022

അവന് പക്കമേളത്തിന്റെ ആവശ്യമില്ല, അവൻ തന്നെയാണ് സംഗീതം; സിദ് ശ്രീറാമിനെക്കുറിച്ച് അല്ലു അർജുൻ

ഗായകൻ സിദ്ദ് ശ്രീറാമിനെക്കുറിച്ച് നടൻ അല്ലു അർജുൻ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അല്ലു പ്രധാന വേഷത്തിലെത്തിയ പുഷ്പ എന്ന ചിത്രത്തിലെ ശ്രീവല്ലി എന്ന ​ഗാനം ആലപിച്ചത് സിദ് ശ്രീറാമാണ്. ദേവി ശ്രീ പ്രസാദ് ആയിരുന്നു ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. ഇതേ ​ഗാനം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ സിദ് ആലപിച്ചതിനെക്കുറിച്ചാണ് അല്ലുവിന്റെ കുറിപ്പ്. സിദ്ദിന്റേത് മാന്ത്രികസ്വരമാണെന്നും ​ഗാനമാലപിക്കാൻ സിദ്ദിന് സംഗീതോപകരണങ്ങളുടെ ആവശ്യമില്ലെന്നും സിദ് തന്നെയാണ് സംഗീതമെന്നും അല്ലു കുറിച്ചു. "ഒഴിവുസമയത്ത് എഴുതാൻ ആഗ്രഹിച്ച കാര്യമാണിത്. പുഷ്പയുടെ പ്രീ-റിലീസ് ഇവന്റിൽ എന്റെ സഹോദരൻ സിദ്ദ് ശ്രീറാം ശ്രീവല്ലിഎന്ന ഗാനം സ്റ്റേജിൽ പാടുകയായിരുന്നു. സംഗീത ഉപകരണങ്ങളുടെ പിന്തുണ ഇല്ലാതെയാണ് ​ഗാനം ആരംഭിച്ചത്. സാവധാനം സംഗീതോപകരണങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അത് ഉണ്ടായില്ല. അവൻ സം​ഗീതോപകരണങ്ങളുടെ പിന്തുണ ഇല്ലാതെ പാടിക്കൊണ്ടേയിരുന്നു, സത്യത്തിൽ പാട്ട് കേട്ട് ഞാൻ അദ്ഭുതപ്പെട്ടു. ആ സ്വരം മാന്ത്രികമായിരുന്നു. അന്നേരം എനിക്ക് തോന്നി, അവന് സംഗീതോപകരണങ്ങളുടെ ആവശ്യമില്ല. അവൻ തന്നെയാണ് സംഗീതം", സിദ് വേദിയിൽ ​ഗാനം ആലപിക്കുന്നതിന്റെ വീഡിയോയ്ക്കൊപ്പം അല്ലു അർജുൻ കുറിച്ചു. View this post on Instagram A post shared by Allu Arjun (@alluarjunonline) 2013ൽ കടൽ എന്ന ചിത്രത്തിനായി എആർ റഹ്മാന്റെ സം​ഗീതത്തിൽ അടിയേ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചാണ് സിദ് പിന്നണി ​ഗാനരം​ഗത്ത് എത്തുന്നത്. ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് റഹ്മാന്റെ തന്നെ സം​ഗീതത്തിൽ ഐ എന്ന ചിത്രത്തിലെ എന്നോട് നീ ഇരുന്താൽ എന്ന ​ഗാനം ആലപിച്ച് സിദ് ജനശ്രദ്ധ നേടി. പിന്നീട് തമിഴിലും തെലുങ്കിലും കന്നഡത്തിലും മലയാളത്തിലുമായി നിരവധി ഹിറ്റ് ​ഗാനങ്ങളുടെ ശബ്ദമായി സിദ് മാറി. Content Highlights : Allu Arjun About Sid Sriram Pushpa Movie Srivalli song Composed by Devisri Prasad

from movies and music rss https://ift.tt/4FfGqDu
via IFTTT

No comments:

Post a Comment