Friday, February 4, 2022

പൊട്ട് തൊട്ട പൗർണമി…ആരാധക ഹൃദയങ്ങൾ കീഴടക്കി പ്രണവും കല്യാണിയും

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിലെ പൊട്ട് തൊട്ട പൗർണമി എന്ന ​ഗാനം പുറത്ത്. പ്രണവും കല്യാണിയും ഒന്നിച്ചെത്തുന്ന ​ഗാനരം​ഗത്തിന്റെ ഹൈലൈറ്റ് ഇരുവരും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ്. കൈതപ്രത്തിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് സച്ചിൻ ബാലുവും മേഘ ജോസ്കുട്ടിയും ചേർന്നാണ്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയം. ജനുവരി 21ന് തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. Content Highlights : Pranav Mohanlal Kalyani Priyadarshan in Hridayam movie song

from movies and music rss https://ift.tt/8zSYx9F
via IFTTT

No comments:

Post a Comment