Thursday, February 3, 2022

വിഷ്ണു വിശാലും മഞ്ജിമയും ഒന്നിക്കുന്ന 'എഫ്.ഐ.ആർ'; നരേഷ് അയ്യർ ആലപിച്ച ​ഗാനം പുറത്ത്

വിഷ്ണു വിശാൽ നായകനായെത്തുന്ന എഫ്.ഐ.ആറിലെ ​ഗാനം പുറത്തിറങ്ങി. "ആന്തം ഓഫ് ഹാർമണി" എന്ന മ്യൂസിക്കൽ വീഡിയോ ആലപിച്ചിരിക്കുന്നത് നരേഷ് അയ്യരാണ്. മഷൂഖ് റഹ്മാൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അശ്വതാണ്. മനു ആനന്ദ് ആണ് എഫ്.ഐ.ആർ സംവിധാനം ചെയ്യുന്നത്. മനു ആനന്ദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. മഞ്ജിമ മോഹൻ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, റീബ മോണിക്ക ജോൺ, പാർവതി ടി, റെയ്സ വിൽസൺ, റാം സി തുടങ്ങിയവരും അഭിനയിക്കുന്നു. ഫെബ്രുവരി 11നാണ് ചിത്രത്തിന്റെ റിലീസ്. മനു ആനന്ദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിവി സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്.ആക്ഷൻ ത്രില്ലർ ചിത്രമായിട്ടാണ് എഫ്ഐആർ എത്തുക. അരുൾ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. തമിഴിലും തെലുങ്കിലായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തുക. Content Highlights : Vishnu Vishal FIR movie song Naresh Iyer, Manjima Mohan Reba John, Bilingual Movie

from movies and music rss https://ift.tt/Rb4SenLxI
via IFTTT

No comments:

Post a Comment