ടിന്റെർ സ്വിന്റ്ലർ എന്ന ഡോക്യുമെന്ററി ചിത്രം പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ നായകൻ സൈമൺ ലെവിയേവിനെ നിരോധിച്ച് ടിന്റർ ആപ്പ്. ഓൺലൈൻ ഡേറ്റിങ് ആപ് ടിന്റെറിലൂടെയാണ് സൈമൺ തന്റെ ഇരകളെ വീഴ്ത്തിയിരുന്നത്. ധനികനായ, ധാരാളം ശത്രുക്കളുള്ള വജ്രവ്യാപാരിയാണെന്ന് നടിച്ചായിരുന്നു തട്ടിപ്പ്. സൈമൺ ലെവിയേവിന്റെ യഥാർഥ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഡോക്യുമെന്ററിയാണ് ടിന്റെർ സ്വിന്റ്ലർ. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ഈ ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫെലിസിറ്റി മോറിസാണ്. സൈമൺ ലെവിയേവ് എന്ന ഷിമോൺ യെഹൂദ ഹയാതിന്റെ തട്ടിപ്പിന് ഇരയായ യുവതികളുടെ അനുഭവത്തിലൂടെയാണ് ഡോക്യുമെന്ററി കഥപറഞ്ഞു തുടങ്ങുന്നത്. വളരെ ആകർഷകമായ വ്യക്തിത്വമാണ് സൈമണെ വേറിട്ട് നിർത്തുന്നത്. സമൂഹമാധ്യമങ്ങളിൽ അയാൾ സൃഷ്ടിച്ചുവച്ചിരിക്കുന്ന പ്രതിച്ഛായ ആരെയും പ്രണയത്തിൽ വീഴ്ത്തും. യൂറോപ്പിലൊട്ടാകെ അയാൾ നടത്തിയ തട്ടിപ്പിൽ ഒട്ടനവധി യുവതികളാണ് ഇരയായത്. 10 മില്യൺ ഡോറളാണ് അയാൾ ഈ വിധത്തിൽ മാത്രം തട്ടിച്ചത്. മാസങ്ങളോളം സമയമെടുത്താണ് ഓരോ ഇരകളെയും അയാൾ തന്റെ വലയിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് താൻ ആക്രമിക്കപ്പെട്ടുവെന്നും ശത്രുക്കൾ തന്റെ ക്രെഡിറ്റ് കാർഡുകൾ ട്രാക്ക് ചെയ്യുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ അവ ഉപയോഗിക്കാൻ സാധിക്കില്ലെന്നും കള്ളം പറയും. അതിന് ശേഷം ഇയാൾ പ്രണയിനികളോട് പണം കടമായി ചോദിക്കും. ഒട്ടനവധിയുവതികളാണ് ഇയാളുടെ തട്ടിപ്പിൽ മാനസികമായും സാമ്പത്തികമായും തകർന്നത്. ഡോക്യുമെന്ററി പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ യുവതികളെല്ലാം ചേർന്ന് ഗോഫണ്ട്മി എന്ന കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. തങ്ങളെ കടക്കെണിയിൽ നിന്ന് രക്ഷിക്കണമെന്ന് അഭ്യർഥിക്കുകയാണിവർ. കൗമാരകാലം മുതൽ തന്നെ സൈമൺ വിവിധ തട്ടിപ്പുകേസുകളിൽ പ്രതിയായിട്ടുണ്ട്. പലപ്പോഴും പിടിക്കപ്പെട്ടുവെങ്കിലും അയാൾ വിദഗ്ധമായി രക്ഷപ്പെട്ടുകൊണ്ടേയിരുന്നു. അതു തന്നെയായിരുന്നു ഇയാളുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയത്. ഒരു കൊമേഴ്സ്യൽ മസാല പടത്തേക്കാൾ, നോവലിനേക്കാൾ അതിശയമായി തോന്നുന്നതാണ് സൈമണിന്റെ ഭീകരമായ തട്ടിപ്പിന്റെ ചരിത്രം. Content Highlights:Tinder SwindlerSimon Leviev banned from dating apps, victims launch GoFundMe
from movies and music rss https://ift.tt/InV71bw
via IFTTT
No comments:
Post a Comment