മുംബൈ: സിനിമാതാരം ദിലീപ് കുമാറിന്റെ ജീവചരിത്രം അമിതാഭ് ബച്ചനും അമീര്‍ഖാനും ചേര്‍ന്ന് പുറത്തിറക്കി. പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇന്നലെകളിലെയും ഇന്നത്തെയും താരങ്ങള്‍ നിറഞ്ഞ സദസ്സിലാണ് ഉദയ താരാ നായര്‍ തയ്യാറാക്കിയ ആത്മകഥ അമിതാഭും അമീറും ചേര്‍ന്ന് പുറത്തിറക്കിയത്. സ്വപ്‌നം യാഥാര്‍ഥ്യമായ സുരഭില നിമിഷമാണിതെന്ന് ദിലീപ് കുമാറിന്റെ ഭാര്യ സൈറാബാനു പറഞ്ഞു. പ്രസൂണ്‍ ജോഷി എഴുതിയ കവിത അമീര്‍ സദസ്സില്‍ ആലപിച്ചു. ദീലീപ് കുമാറുമായുളള ബന്ധം പല താരങ്ങളും പങ്കിട്ടു. ജിതേന്ദ്ര, വൈജയന്തിമാല, സീനത്ത് അമന്‍, ജാവേദ് അക്തര്‍, സലീംഖാന്‍, ഉസ്താദ് അംജദ് ഖാന്‍, ധര്‍മേന്ദ്ര, മാധുരി ദീക്ഷിത്ത്, പ്രീയങ്ക ചോപ്ര, സുഭാഷ് ഗായ്, രാജു ഹിരാനി, സഞ്ജയ് ലീലാ ബന്‍സാലി, റിതേഷ് ദേശ് മുഖ്, കിരണ്‍ റാവു എന്നിവര്‍ പങ്കെടുത്തു. വെളളിത്തിരയില്‍ ആറ് പതിറ്റാണ്ടു കാലം നിറഞ്ഞുനിന്ന ദിലീപ് കുമാറിന്റെ യഥാര്‍ഥ പേര് മുഹമദ് യുസഫ് ഖാന്‍ എന്നാണ്. മധുമതി, ദേവദാസ്, മുഗള്‍- ഇ- അസം, ഗംഗാ യമുന, റാം ഔര്‍ ശ്യാം, കര്‍മ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
from Mathrubhumi Movies http://ift.tt/1oJNMZ3
via IFTTT
from Mathrubhumi Movies http://ift.tt/1oJNMZ3
via IFTTT
No comments:
Post a Comment