Tuesday, June 10, 2014

തായമ്പകയുടെ സംവിധായകനെ അനുസ്മരിക്കാന്‍ നായികയെത്തി

കൊട്ടാരക്കര: പുറത്തിറങ്ങാത്ത ചിത്രത്തിന്റെ സംവിധായകനെ അനുസ്മരിക്കാന്‍ ചിത്രത്തിലെ നായികയെത്തി. അന്തരിച്ച ചലച്ചിത്രകലാകാരന്‍ ടി.വി.ഗോപാലകൃഷ്ണന്‍ അവസാന നാളുകളില്‍ കഴിഞ്ഞിരുന്ന കൊട്ടാരക്കരയിലെ മകള്‍ സംഗീതയുടെ കൊച്ചുപാറയ്ക്കല്‍ വീട്ടില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എത്തിയത് മനസ്സുനിറയെ കുറ്റബോധവുമായിട്ടായിരുന്നു. ടി.വി.ഗോപാലകൃഷ്ണന്‍ സംവിധാനംചെയ്ത ഏകചിത്രമായ തായമ്പകയിലെ നായികയായിരുന്നു ഭാഗ്യലക്ഷ്മി. ഡബ്ബിങ്ങും റിക്കാര്‍ഡിങ്ങും പൂര്‍ത്തിയാക്കിയ ചിത്രം വെളിച്ചം കണ്ടില്ല. നിര്‍മ്മാതാവിന്റെ മരണവും തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു തായമ്പകയുടെ റിലീസിങ്ങിന് തടസ്സമായത്. തായമ്പകയിലെ അഭിനയത്തോടെ അഭിനയകലയോട് ഭാഗ്യലക്ഷ്മിയും വിടപറഞ്ഞു. നായികയായി ഭാഗ്യലക്ഷ്മി ആദ്യമായും അവസാനമായും അഭിനയിച്ചതും തായമ്പകയിലായിരുന്നു. താന്‍ അഭിനയിക്കാന്‍ അറിയാവുന്നവളല്ലെന്ന് മുഖത്തുനോക്കി പറഞ്ഞ സംവിധായകനോട് ഉള്ളിലുണ്ടായ അമര്‍ഷവും അഭിനയം നിര്‍ത്താന്‍ കാരണമായതായി ഭാഗ്യലക്ഷ്മി പറയുന്നു.....



from Mathrubhumi Movies http://ift.tt/1oJNNwa

via IFTTT

No comments:

Post a Comment