Sunday, June 15, 2014

മുന്നറിയിപ്പിലെ അന്വേഷണവഴികള്‍

പല രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരാള്‍. ആ ചോദ്യങ്ങളെല്ലാം പലരും ചോദിക്കണമെന്ന് ആഗ്രഹിക്കുന്ന ചോദ്യങ്ങളായിരുന്നു. മമ്മൂട്ടിയെന്ന അഭിനേതാവില്‍ നിന്ന് ഛായാഗ്രാഹകനും സംവിധായകനുമായ വേണു അങ്ങനെ സ്വഭാവമുള്ള കഥാപാത്രത്തെയാണ് 'മുന്നറിയിപ്പി'ലൂടെ സ്‌ക്രീനിലെത്തിക്കുന്നത്. കാഴ്ചയില്‍ സാധാരണക്കാരനായ മനുഷ്യന്‍. അദ്ദേഹം എങ്ങനെ ജയില്‍പ്പുള്ളിയായി മാറുന്നുവെന്ന് ഒരന്വേഷണവുമായി എത്തുന്ന പത്രപ്രവര്‍ത്തക. അതിനിടയില്‍ ഇരുവരുടേയും ജീവിതത്തില്‍ കയറിയിറങ്ങുന്ന കുറേ വ്യക്തികള്‍. അത്തരം കാഴ്ചകളിലൂടെയാണ് മുന്നറിയിപ്പ് പൂര്‍ണമാകുന്നത്. 'ദയ'യ്ക്കു ശേഷം വേണു സംവിധായകനാകുന്ന മുന്നറിയിപ്പിന്റെ കഥയും വേണുവിന്റെതാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ഉണ്ണി. ആര്‍. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ അപര്‍ണ ഗോപിനാഥ് നായികയാകുന്നു. നെടുമുടിവേണു, ജോയ്മാത്യു, രണ്‍ജിപണിക്കര്‍, സുധീഷ്, കോട്ടയം നസീര്‍, ശശി കലിംഗ, പി.ബാലചന്ദ്രന്‍, വിനോദ് കെടാമംഗലം , പാര്‍വതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.....



from Mathrubhumi Movies http://ift.tt/1qRokjC

via IFTTT

No comments:

Post a Comment