Wednesday, June 4, 2014

'ഓ...മൈ ഡ്രീം ഖാന്‍...'

അല്ല കൊച്ചേ ആ ഷാരൂഖ് എന്നു പറയണ ഒരുത്തന്‍ എടുത്തു പൊക്കിയപ്പോ നിന്റെ കെട്ടിയോന് പ്രയാസം ഒന്നും തോന്നിയില്ലേ...?' -ഈ സംശയം ഞങ്ങള് പാലാക്കാരില്‍ ചിലര് ചോദിച്ചാല്‍ സാരമില്ലായിരുന്നു. പാവത്തുങ്ങളാ... മനസ്സ് മീനച്ചിലാറുപോലെ തെളിഞ്ഞതായതു കൊണ്ട് ഞാന്‍ സമാധാനിച്ചേനേ... പക്ഷേ, വേറെ ചെലര് ചോദിച്ചപ്പോ അയ്യേ... എത്ര സില്ലി ചോദ്യം എന്നാ തോന്നിയേ... ഇവിടത്തെ വല്ല നടന്മാരും എടുത്തു പൊക്കിയാല് പിന്നെ അവര് എന്നേം അടിച്ചെടുത്തോണ്ട് പോകാന്‍ ചാന്‍സുണ്ടെന്ന് വയ്ക്കാം. ഇത് ഷാരൂഖ് ഖാന്‍. ഞാന്‍ കൂടെ ഇറങ്ങിവരാമെന്ന് പറഞ്ഞാല്‍പ്പോലും പുള്ളി മൈന്‍ഡ് ചെയ്യാന്‍ സാധ്യത തീരെയില്ല. അതുകൊണ്ടുതന്നെ എന്റെ ഭര്‍ത്താവിന് ഒട്ടും പേടിയുണ്ടായില്ല. പുള്ളി അതങ്ങ് നോര്‍മലായി എടുത്തു. ഞാന്‍ എന്തുമാത്രം പാട്ടുപാടി. എന്നിട്ടും അതിനെക്കുറിച്ചൊന്നും ചോദിക്കാതെ ജനത്തിനിപ്പോഴും അറിയേണ്ടത് ഷാരൂഖ് ഖാന്റെ വെയ്റ്റ് ലിഫ്ടിങ്ങിനെക്കുറിച്ചാ. പുള്ളീടെ നടുവുവെട്ടി എന്നായിരുന്നു ആദ്യത്തെ കഥ. ഓര്‍ക്കുമ്പോ കാര്യം എനിക്കും വിശ്വസിക്കാന്‍....



from Mathrubhumi Movies http://ift.tt/TcNRbV

via IFTTT

No comments:

Post a Comment