ചെന്നൈ: ഗണിതവിസ്മയം ശ്രീനിവാസ രാമാനുജന്റെ ജീവിതം വിവരിക്കുന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. കുംഭകോണത്തെ സര്‍ക്കാര്‍ വിദ്യാലയത്തില്‍നിന്നു തുടങ്ങി ലോകമറിയുന്ന ഗണിതശാസ്ത്രജ്ഞനായുള്ള രാമാനുജന്റെ വളര്‍ച്ചയാണ് സിനിമയുടെ പ്രമേയം. രാമനുജന്റെ പഠനനാളുകളും വിവാഹവും ജി.എച്ച്. ഹാര്‍ഡിയുമായുള്ള കത്തിടപാടുകളും ആദ്യകാല ജോലികളുമെല്ലാം സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ റിലീസിങ് കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്നു. രാമാനുജന്റെ വ്യക്തിജീവിതത്തിലെ വൈകാരികസമ്മര്‍ദങ്ങള്‍ സിനിമയില്‍ ശക്തമായി അവതരിപ്പിച്ചതായി സംവിധായകന്‍ ജ്ഞാന രാജശേഖരന്‍ പറഞ്ഞു. കുടുംബത്തെ വേറിട്ടുകഴിയേണ്ടിവന്ന ലണ്ടനിലെ നാളുകളും വിഷാദരോഗത്തിനടിമപ്പെട്ട രാമനുജന്‍ ലണ്ടനില്‍ െവച്ച് തീവണ്ടിക്കുമുന്നില്‍ ചാടി മരിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ പുറം ലോകമറിയാത്ത നിരവധി സംഭവങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലും ലണ്ടനിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ രാമാനുജന്റെ ഭാര്യയായി ഭാമയും അമ്മയായി....
from Mathrubhumi Movies http://ift.tt/1otHLCc
via IFTTT
from Mathrubhumi Movies http://ift.tt/1otHLCc
via IFTTT
No comments:
Post a Comment