Sunday, June 15, 2014

ഹിറ്റ്.. ഹാപ്പി ഡേയ്‌സ് 4 അഞ്ജലി

അഞ്ജലിമേനോന് ഇനി കുറച്ച് ബ്രേക്ക് ഡേയ്‌സ്... കുടുംബത്തിനൊപ്പം സിനിമാലോകത്തുനിന്ന് ഒരു കുഞ്ഞു ഇടവേള. ബാംഗ്ലൂര്‍ ഡേയ്‌സിന്റെ ഗംഭീര വിജയത്തിനുശേഷം സ്വന്തമായി കുറച്ചു ദിവസങ്ങള്‍... 'ബാംഗ്ലൂര്‍ ഡേയ്‌സിന്റെ വിജയം തരുന്ന സന്തോഷം മനംനിറയ്ക്കുന്നു. അതിലേറെയാണ് അതിന്റെ അഭിപ്രായങ്ങള്‍ എനിക്ക് നല്‍കുന്ന ആനന്ദം. നേരിട്ടും അല്ലാതെയും അഭിപ്രായം പറയുന്ന എല്ലാവരും ഒരുപോലെ പറഞ്ഞു ഫുള്‍ ടൈം എന്റര്‍ടൈനര്‍ ആണെന്ന്.' അഞ്ജലി മേനോന്‍ മനസ്സു തുറന്നു. മൂന്നുമണിക്കൂറില്‍ 'പോസിറ്റീവ് എനര്‍ജി പാക്കേജ്'. എങ്ങനെ സാധ്യമായി? = ഒരു ശരാശരി മലയാളി തീയറ്ററിലെത്തുന്നത് അവരുടെ വാരാന്ത്യങ്ങള്‍ ആസ്വദിക്കാനോ ഒന്ന് ഉല്ലസിക്കാനോ ആണ്. ആയിരം പടങ്ങള്‍ ഉണ്ടാവുന്നതില്‍ ഭൂരിപക്ഷവും എന്റര്‍ടൈന്‍മെന്റ് പാക്കേജ് ആയി ഇറങ്ങുന്നതും അതുകൊണ്ടുതന്നെ. എനിക്ക് ഒരു അനുഭവമുണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പാണ്. തെരുവുകുട്ടികളുടെ കൂടെ ഒരു പ്രൊജക്റ്റ് ചെയ്തിരുന്നു. രാവിലെ മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കാശ് വൈകിട്ട് വേറൊരാള്‍ക്ക് കൊടുക്കുന്ന....



from Mathrubhumi Movies http://ift.tt/1qRonMq

via IFTTT

No comments:

Post a Comment