ക്രിസ്മസ് റിലീസായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം 'കസിന്‍സി'ലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഫെസ്റ്റീവ് മൂഡിലുള്ള ഗാനം ഒരു കോടി ബജറ്റിലാണ് ചിത്രീകരിച്ചതെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നുള്ള വിവരം. വൈശാഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബെംഗലൂരു പാലസിന്റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. നൂറുകണക്കിന് നര്‍ത്തകരെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും അണിനിരത്തിയാണ് പശ്ചാത്തലത്തിന് കൊഴുപ്പേകിയിരിക്കുന്നത്. 'കൊലുസു തെന്നി തെന്നി' എന്നു തുടങ്ങുന്ന ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് എം ജയചന്ദ്രനാണ്. ശ്രേയ ഘോഷാല്‍, യാസ്‌നിന്‍, ടിപ്പു എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. മുരുകന്‍ കാട്ടാക്കടയുടേതാണ് വരികള്‍. ജോസഫ് നെല്ലിക്കല്‍ ആണ് ഗാനരംഗത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരം സായി.
from Mathrubhumi Movies http://ift.tt/1vRCFm8
via IFTTT
from Mathrubhumi Movies http://ift.tt/1vRCFm8
via IFTTT
No comments:
Post a Comment