സിനിമ റിലീസായി ഇരുപതാം വര്‍ഷത്തില്‍ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ അപൂര്‍വ്വതയായ 'ദില്‍വാലേ ദുല്‍ഹനിയേ ലേ ജായേംഗേ'യുടെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. സിനിമ ഇറങ്ങിയതു മുതല്‍ മുംബൈയിലെ മറാത്താ മന്ദിര്‍ തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 12 ന് ആയിരം ആഴ്ചകള്‍ തികയ്ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. 1995 ഒക്‌ടോബര്‍ 20 നാണ് ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ പുറത്തിറങ്ങിയത്. ഷാരൂഖും കാജോലും തകര്‍ത്തഭിനയിച്ച ചിത്രം പിന്നീട് എല്ലാ ബോക്‌സോഫീസ് റെക്കോര്‍ഡുകളും തകര്‍ക്കുന്ന കാഴ്ചയാണ് ഇന്ത്യന്‍ ചലച്ചിത്ര ലോകം കണ്ടത്. രാജ്-സിമ്രാന്‍ ജോടി തലമുറകള്‍ക്ക് ശേഷവും ഇന്ത്യന്‍ പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു. അമരീഷ് പുരി, അനുപം ഖേര്‍, ഫരീദാ ജലാല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ജറ്റിന്‍ ലളിത് സംഗീതം നല്‍കിയ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗെ ഗാനങ്ങള്‍ ഇന്നും....
from Mathrubhumi Movies http://ift.tt/1tlWBry
via IFTTT
from Mathrubhumi Movies http://ift.tt/1tlWBry
via IFTTT
No comments:
Post a Comment