Sunday, November 30, 2014

ഒരു ലൊക്കേഷന്‍, രണ്ടു കഥാപാത്രങ്ങള്‍

ഒരു ലൊക്കേഷനില്‍ രണ്ടു കഥാപാത്രങ്ങള്‍ മാത്രമായി ഒരു ചിത്രം. നവാഗതനായ വാള്‍ട്ടര്‍ ഡിക്രൂസ് സംവിധാനം ചെയ്യുന്ന 'പുതപ്പ്' എന്ന ചിത്രമാണ് രണ്ടു കഥാപാത്രങ്ങള്‍ മാത്രമായെത്തുന്നത്. കഥാപാത്രങ്ങള്‍ക്ക് പേരില്ലെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രകാരനും മോഡലും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും ഇടകലര്‍ന്ന് സൃഷ്ടിക്കുന്ന മായികാവസ്ഥയാണ് പുതപ്പ് പ്രമേയമാക്കുന്നത്. ചിത്രത്തില്‍ ഔട്ട്‌ഡോര്‍ ലൊക്കേഷനില്‍ നിന്നുള്ള ഒരു ഷോട്ട് പോലുമില്ലെന്നും ടെലിവിഷന്‍ സ്‌ക്രീന്‍ വഴിയാണ് ബാഹ്യ ലോകത്തെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നതെന്നും സംവിധായകന്‍ വാള്‍ട്ടണ്‍ ഡിക്രൂസ് പറഞ്ഞു. നിധി സിങും ഷാജഹാനുമാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ ജി ജയനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതം ആനന്ദ് മേട്ടുങ്കല്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ പുതപ്പ് ഉടന്‍ തിയേറ്ററുകളില്‍ എത്തും.



from Mathrubhumi Movies http://feedproxy.google.com/~r/mb4frames/~3/0tG2gZTjwJ8/

via IFTTT

No comments:

Post a Comment