Sunday, November 30, 2014

സ്റ്റാര്‍ വാര്‍സ് ട്രെയിലറെത്തി

സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ പുതിയ ചിത്രമായ 'ദ ഫോഴ്‌സ് എവെയ്ക്കന്‍സി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അടുത്ത വര്‍ഷം ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ്. സ്റ്റാര്‍ ട്രെക്ക്, മിഷന്‍ ഇമ്പോസിബിള്‍ 3, സൂപ്പര്‍ 8 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ജെ ജെ അബ്രാംസ് ആണ് പുതിയ സ്റ്റാര്‍ വാര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ജോണ്‍ ബൊയേഗ, ഡെയ്‌സി റിഡ്‌ലി, ഹാരിസണ്‍ ഫോര്‍ഡ്, ആഡം ഡ്രൈവര്‍, ഓസ്‌കര്‍ ഐസക് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. വാള്‍ട്ട് ഡിസ്‌നി പിക്‌ച്ചേഴ്‌സിന്റെ നേതൃത്വത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. ബഹിരാകാശത്തു നടക്കുന്ന യുദ്ധങ്ങളുടെ കഥ പറയുന്ന സ്റ്റാര്‍ വാര്‍സ് ചിത്രങ്ങള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പരമ്പരകളില്‍ ഒന്നാണ്. 1977-ലാണ് ആദ്യ സ്റ്റാര്‍ വാര്‍സ് ചിത്രം പുറത്തിറങ്ങിയത്. പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ദ ഫോഴ്‌സ് എവെയ്ക്കണ്‍.



from Mathrubhumi Movies http://feedproxy.google.com/~r/mb4frames/~3/I356GACXAs4/

via IFTTT

No comments:

Post a Comment