ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലൈല ഓ ലൈലയില്‍ രമ്യാനമ്പീശന്‍ അതിഥി താരം. മോഹന്‍ലാല്‍-അമലാപോള്‍ ജോടി റണ്‍ ബേബി റണ്ണിനു ശേഷം ഒന്നിക്കുന്ന ഈ ചിത്രത്തില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെയാണ് രമ്യ അവതരിപ്പിക്കുന്നത്. ലൈല ഓ ലൈലയിലൂടെ രമ്യ ആദ്യമായി ഒരു ജോഷി ചിത്രത്തിന്റെ ഭാഗമായി മാറുകയുമാണ്. കന്നടത്തില്‍ സ്‌റ്റൈല്‍ കിങ് എന്ന് പടത്തില്‍ അഭിനയിക്കുകയാണിപ്പോള്‍ രമ്യ. തമിഴില്‍ രണ്ടാവതു പടം, നാലു പോലീസും നല്ല ഇറുന്ത ഓരം, മുരിയാണ്ടി എന്നീ തമിഴ് ചിത്രങ്ങളും രമ്യയുടെ പുതിയ ചിത്രങ്ങളാണ്.
from Mathrubhumi Movies http://ift.tt/1vusUKv
via IFTTT
from Mathrubhumi Movies http://ift.tt/1vusUKv
via IFTTT
No comments:
Post a Comment