Thursday, November 20, 2014

മറിയംമുക്ക്: സംവിധായകനായി ജയിംസ് ആല്‍ബര്‍ട്ട്

തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്യുന്ന 'മറിയംമുക്കിന്റെ' ഷൂട്ടിങ് കൊല്ലം തങ്കശ്ശേരി കടപ്പുറത്താരംഭിച്ചു. കടലിന്റെ മക്കളുടെ കഥ പറയുന്ന ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണ്. നായിക പുതുമുഖം സനയും. മറിയംമുക്ക് എന്ന സ്ഥലത്ത് തന്റേടിയായി വളര്‍ന്നുവന്ന ഒരു ചെറുപ്പക്കാരനാണ് ഫെലിക്‌സ്. നന്നേ ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു. ഫെലിക്‌സിന്റെ പിന്നീടുള്ള സംരക്ഷണം തുറയിലെ പ്രമാണിയായ മറിയനാശാനാണ് ഏറ്റെടുത്തത്. പോര്‍ച്ചുഗീസുകാരായ വെള്ളക്കാരുടെ പിന്‍മുറക്കാരാണെന്നു പറയുന്ന സായ്പ്പിന്റെ മകള്‍ സലോമി ഫെലിക്‌സിന്റെ ജീവിതത്തിന് പുതിയ പ്രതീക്ഷകള്‍ നല്കി. സായ്പ്പിനെ സംബന്ധിച്ചിടത്തോളം അയാളുടെ സ്വപ്നങ്ങള്‍ക്കനുസൃതമായിരുന്നില്ല ഈ പ്രണയം. അയാളുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. ഈ വൈരുധ്യങ്ങളാണ് 'മറിയം മുക്ക്' എന്ന സിനിമയ്ക്ക് പുതിയ വഴിത്തിരിവുകള്‍ സമ്മാനിക്കുന്നത്. മനോജ് കെ. ജയന്‍, ജോയ് മാത്യു, പ്രതാപ് പോത്തന്‍, അജു വര്‍ഗീസ്, ഇര്‍ഷാദ്, നന്ദു, സാദിഖ്, ദിനേശ്, ശ്രീജിത്ത് രവി, നീരജ്, സുജ,....



from Mathrubhumi Movies http://ift.tt/1ugXBfE

via IFTTT

No comments:

Post a Comment